ഗുരുവിന് അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ജന്മനാട്ടില്‍ ഒരുങ്ങുന്നു

  ഗുരു നിത്യ ചൈതന്യയതി അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം നിർമ്മിക്കുന്നതിന് ജന്മനാട്ടിൽ ഭൂമി വാങ്ങി അരുവാപ്പുലം ഗ്രാമപഞ്ചായത്ത് konnivartha.com/ അരുവാപ്പുലം:ഭാരതീയ പൊതുസമൂഹത്തില്‍ നവീനചിന്തയുടെ സന്ദേശവാഹകനും സന്യാസി ശ്രേഷ്ഠനും എഴുത്തുകാരനും തത്വചിന്തകനുമായ ഗുരു നിത്യചൈതന്യയതിയുടെ പേരിൽ ജന്മനാട്ടിൽ അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം ഉയരുന്നു. നവകേരള സദസിന്റെ ഭാഗമായി കോന്നി നിയോജക മണ്ഡലത്തിൽ അനുവദിച്ചിരിക്കുന്ന പദ്ധതിയാണ് ഗുരു നിത്യചൈതന്യ യതിയുടെ പേരിലുള്ള സ്മാരകവും പഠന ഗവേഷണ കേന്ദ്രവും. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് ഈ പദ്ധതിക്ക് വേണ്ടി ഭൂമി കണ്ടെത്തിയിരിക്കുകയാണ്. മികച്ച ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി വഴിഅരുവാപ്പുലത്തിനു ലഭിച്ചപ്രൈസ് മണി ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്ത് 97 സെന്റ് ഭൂമി കണ്ടെത്തിയത്.7 കോടി രൂപയാണ് പഠനഗവേഷണ കേന്ദ്രം നിർമിക്കുന്നതിനു വേണ്ടി സർക്കാർ അനുവദിച്ചിരിക്കുന്നത്. ഭൂമി കൈമാറൽ ചടങ്ങ് മ്ലാന്തടം വിദ്യാനികേതൻ ആശ്രമത്തിൽ വച്ച് നടന്നു. അഡ്വക്കേറ്റ് കെ യു ജിനീഷ് കുമാർ എംഎൽഎ…

Read More