ഗുരുവായൂരിൽ നിയന്ത്രണം; ചോറൂണ് നിർത്തിവച്ചു കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ക്ഷേത്രത്തിൽ പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം ദർശനാനുമതി. ചോറൂണ് നിർത്തിവച്ചു. ശീട്ടാക്കിയവർക്ക് പ്രസാദ കിറ്റ് നൽകും. മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ബുക്ക് ചെയ്തിരുന്ന എല്ലാ പരിപാടികളും മാറ്റി. ക്ഷേത്രത്തിനുള്ളിലെ കൃഷ്ണനാട്ടം കളിയും മാറ്റിവച്ചു. വിവാഹത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരന്റെയും വധുവിന്റെയും പത്ത് ബന്ധുക്കൾക്കും രണ്ട് ഫോട്ടോഗ്രാഫർമാർക്കും മാത്രമേ പ്രവേശനാനുമതി ലഭിക്കുകയുള്ളൂ. കൊവിഡ് മാനദണ്ഡം പാലിച്ച് തുലാഭാരം നടത്താനും അനുമതി.സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്കയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ്…
Read More