ഗുജറാത്തിലെ ചരിത്രനിര്‍മിതി തൂക്കുപാലം തകര്‍ന്ന് 35 മരണം: നൂറു പേരിലധികം നദിയില്‍ വീണു

  ഗുജറാത്തില്‍ നദിയ്ക്കു കുറുകേയുള്ള തൂക്കുപാലം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 35 ആളുകള്‍ മരിച്ചു . നൂറു പേരിലധികം നദിയില്‍ വീണു . രക്ഷാ പ്രവര്‍ത്തനം നടക്കുന്നു . മോര്‍ബിയിലെ മച്ഛു നദിയ്ക്കു കുറുകേയുള്ള തൂക്കുപാലമാണ് തകര്‍ന്നത്. സംഭവസമയത്ത് പാലത്തില്‍ അഞ്ഞൂറിലധികം ആളുകള്‍ ഉണ്ടായിരുന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു .അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട മോര്‍ബിയിലെ തൂക്കുപാലം ചരിത്രനിര്‍മിതി എന്ന നിലയില്‍ ഏറെ പ്രസിദ്ധമാണ്. പുനുരുദ്ധാരണത്തിനു ശേഷം നാലുദിവസം മുന്‍പ് ഒക്ടോബര്‍ 26-ന്, ഗുജറാത്ത് പുതുവത്സരത്തോട് അനുബന്ധിച്ചാണ് ഇത് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു നല്‍കിയത്. മോർബിയിൽ അപകടത്തിൽപ്പെട്ടവർക്ക് പ്രധാനമന്ത്രി പി എം എൻ ആർ എഫിൽ നിന്ന് സഹായധനം പ്രഖ്യാപിച്ചു മോർബിയിലുണ്ടായ അപകടത്തിൽ മരിച്ചവർക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് (പിഎംഎൻആർഎഫ്) നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി…

Read More