ഗിന്നസുകാരുടെ സംഗമത്തിൽ ആറ് വയസ്സുകാരനും തൊണ്ണൂറ്റിയാറ് വയസ്സുകാരനും താരങ്ങളായി konnivartha.com: വ്യക്തിഗത ഇനത്തിൽ കേരളത്തിൽ നിന്നും ഗിന്നസ് ലോക റെക്കോർഡ് നേടിയവരുടെ സംഘടനയായ AGRH(ആഗ്രഹ് ) ന്‍റെ എട്ടാമത്തെ വാർഷിക സംഗമത്തിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗിന്നസ് റെക്കോർഡ് ജേതാവായ ആറ് വയസുകാരന്‍ വിശ്വജിത്തും, ഏറ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോർഡ് ഹോൾഡറായ തൊണ്ണൂറ്റിയാറ് വയസുകാരനായ അഡ്വ പി. ബി. മേനോനും താരങ്ങളായി. കോഴിക്കോട് നളന്ദ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് മദ്രാസ് ഇൻഫാൻട്രി ബെറ്റാലിയൻ കമാന്റിങ് ഓഫീസർ കേണൽ ഡി നവീൻ ബെൻജിത് ഉത്ഘാടനം ചെയ്തു.മേജർ മധു സെത് മുഖ്യഥിതിയായിരുന്നു. ആഗ്രഹ് സംസ്ഥാന പ്രസിഡന്റ് ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. 68 വർഷത്തെ ഗിന്നസിന്റെ ചരിത്രത്തിൽ ഇന്ത്യയിൽ നിന്ന് 500 ഓളം പേർക്ക് മാത്രമേ ഗിന്നസ് റെക്കോർഡ് നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുള്ളൂവെന്നും…
Read More