konnivartha.com: ബംഗാൾ സ്വദേശിനിയെ വീട്ടിൽ കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ കേസിൽ ആസ്സാം സ്വദേശികളായ മൂന്നു പ്രതികളെ കോന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. ആസ്സാം സംസ്ഥാനത്ത് മരിയൻ ജില്ലയിൽ വി ടി സി പാലഹുരി ഗഞ്ചൻ പി ഓയിൽ അസ്ഹർ അലിയുടെ മകൻ അമീർ ഹുസൈൻ (24), ആസാം ചപ്പാരി ചിലക്കദാരി പി ഓയിൽ, ചോണിപ്പൂർ ജില്ലയിൽ അസ്മത്ത് അലിയുടെ മകൻ റബീകുൽ ഇസ്ലാം(25), അസാം ബാർപ്പെട്ട ബാഷ്ബറ കോലാപുട്ടിയ പി ഓയിൽ ഹൈദർ അലിയുടെ മകൻ കരിമുള്ള (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.ബംഗാൾ സ്വദേശിനിയായ യുവതി കോന്നിയിലുള്ള ഒരു സ്ഥാപനത്തിലെ ജീവനക്കാരിയാണ്. സ്ഥാപനത്തിന്റെ ഉടമ ആനകുത്തി ജംഗ്ഷനിലുള്ള ഒരു ലോഡ്ജിലെ മുറിയിൽ മൂന്ന് ദിവസമായി ഇവരെ താമസിപ്പിച്ചുവരുകയായിരുന്നു. ഇതിന്റെ തൊട്ടടുത്ത മുറിയിൽ ആസ്സാം സ്വദേശിയായ കരിമുല്ല വാടകയ്ക്ക്…
Read More