konnivartha.com: കർക്കടക വാവിന് ഉള്ള ഒരുക്കങ്ങൾ ക്ഷേത്രങ്ങളില്‍ പൂർത്തിയായി. നാളെ വെളുപ്പിനെ മുതല്‍ സ്നാന ഘട്ടങ്ങള്‍ ഉണരും . പിതൃ മോഷ പ്രാപ്തിയ്ക്ക് വേണ്ടി വ്രതം നോറ്റ അനേക ലക്ഷങ്ങള്‍ വിവിധയിടങ്ങളില്‍ ബലി തര്‍പ്പണ കര്‍മ്മം നടത്തും . കര്‍ക്കടകത്തിലെ കോരിച്ചൊരിയുന്ന മഴയെ സാക്ഷി നിര്‍ത്തി നാളെ കര്‍ക്കടക ബലി കര്‍മ്മങ്ങള്‍ നടക്കും . പ്രധാനപ്പെട്ട എല്ലാ ക്ഷേത്രങ്ങളിലും ബലി തര്‍പ്പണം നടക്കും . കർക്കടക വാവു ബലി അല്ലെങ്കിൽ ‘ വാവു ബലി ‘ എന്നും അറിയപ്പെടുന്ന കർക്കടക വാവ് മരിച്ചുപോയ തങ്ങളുടെ പൂർവ്വികരെ ആദരിക്കുന്നതിനായി കേരളത്തിലെ ഹിന്ദുക്കൾ നടത്തുന്ന പ്രധാന ആചാരമാണ്.കേരളത്തിലെ നിരവധി പുണ്യനദികളിലും, കടൽത്തീരങ്ങളിലും, ക്ഷേത്രങ്ങളിലും ഇത് നടത്തപ്പെടുന്നു. ഈ അനുഷ്ഠാനത്തിന്റെ ഭാഗമായി, അത് അനുഷ്ഠിക്കുന്ന വ്യക്തി ഉപവാസം അനുഷ്ഠിക്കുന്നു. കുടുംബത്തിലെ മറ്റുള്ളവർക്ക് ആ ദിവസം മൂന്ന് നേരം അരി കഴിക്കാമെങ്കിലും,…
Read More