കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ

കോവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ. എൻ ബാലഗോപാൽ konnivartha.com : കോവിഡ് രണ്ടാം തരംഗത്തിന്റെ പ്രത്യാഘാതമനുഭവിക്കുന്ന ചെറുകിട വ്യാപാരികൾ, വ്യവസായികൾ, കൃഷിക്കാർ, എന്നിവരുൾപ്പെടെയുള്ളർക്ക് സഹായകരമായ അനുബന്ധ പാക്കേജ് പ്രഖ്യാപിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഇതിന്റെ ഭാഗമായി കേന്ദ്ര – സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സംസ്ഥാന ധനകാര്യസ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, വാണിജ്യ ബാങ്കുകൾ എന്നിവയിൽ നിന്നും എടുക്കുന്ന 2 ലക്ഷമോ അതിൽ താഴെയോ ഉള്ള വായ്പകളുടെ പലിശയുടെ 4 ശതമാനം വരെ സംസ്ഥാന സർക്കാർ ആറുമാസത്തേക്ക് വഹിക്കും. ആകെ 2,000 കോടി രൂപ വലിപ്പമുള്ള വായ്പാ പദ്ധതിക്കുള്ള പലിശയിളവാണിത്. ഒരു ലക്ഷം പേർക്ക് ഇതിന്റെ പ്രയോജനം ഉണ്ടാകണമെന്ന് ലക്ഷ്യമിടുന്നു. ആഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന വായ്പകൾക്ക് ഈ പലിശയിളവ് ബാധകമാക്കാവുന്നതാണ്. അതിനോടൊപ്പം സർക്കാർ വാടകയ്ക്ക് നൽകിയ കടമുറികളുടെ വാടക ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള…

Read More