കോവിഡ് വ്യാപനം: ജില്ലയില്‍ നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍ അഞ്ചിലധികം ആളുകള്‍ സ്വമേധയാ കൂട്ടംകൂടുന്നതും നിരോധിച്ചു. ഒക്ടോബര്‍ 31ന് അര്‍ധരാത്രി മുതല്‍ നവംബര്‍ 15ന് അര്‍ദ്ധരാത്രി വരെയാണ് ഉത്തരവിന് പ്രാബല്യം. ജില്ലയില്‍ ഇതുവരെ 15,178 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ ഒരു മാസത്തില്‍ 200 മുതല്‍ 250 വരെ കോവിഡ് കേസുകള്‍ ദിനം പ്രതി റിപ്പോര്‍ട്ട് ചെയ്യുകയും മാര്‍ച്ച് മുതല്‍ ഇതുവരെ 90 പേര്‍ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനാലാണ് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനം മാസ്‌ക് ഉപയോഗിക്കുക, ശാരീരിക അകലം പാലിക്കുക, ഹാന്‍ഡ്…

Read More