കോവിഡ് രോഗവ്യാപനം കൂടിയ സ്ഥലങ്ങളില്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി

  കോന്നി വാര്‍ത്ത ഡോട്ട് കോം : ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. അത്തരം സ്ഥലങ്ങളില്‍ യാത്രകള്‍ നിയന്ത്രിക്കാന്‍ വഴികള്‍ അടച്ച് പിക്കറ്റുകള്‍ ഏര്‍പ്പെടുത്തി. മെഡിക്കല്‍ ഷോപ്പുകള്‍, റേഷന്‍ കടകള്‍, പമ്പുകള്‍ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഉച്ചയ്ക്ക് രണ്ടു വരെയാക്കി പരിമിതപ്പെടുത്തി. പ്രഭാത സായാഹ്ന നടത്തകള്‍ നിരോധിച്ചു. വാര്‍ഡ്തല ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. ലോക്ക്ഡൗണ്‍: പോലീസ് നടപടി കടുപ്പിച്ചപ്പോള്‍ ലംഘനങ്ങള്‍ കുറഞ്ഞു സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നതിനിടെ, നിരത്തുകളില്‍ പരിശോധനകളും നടപടികളും ശക്തമായും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കുന്നതിനാല്‍ ലംഘനങ്ങള്‍ക്ക് കുറവുണ്ടായതായി ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പത്തനംതിട്ട ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 170 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തത്. 169 പേരെ അറസ്റ്റ് ചെയ്തു. 14 വാഹനങ്ങള്‍ പിടിച്ചെടുത്തു, നിബന്ധനകള്‍ ലംഘിച്ച മൂന്നു കടകള്‍ക്കെതിരെ നടപടി…

Read More