കോവിഡ് രോഗബാധ മറച്ചു വച്ച് വിമാനയാത്ര: ആരോഗ്യ വകുപ്പ് ഇടപെട്ടു

  കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തി ഫലം മറച്ചു വച്ച് ,ക്വാറൻറ യിൻ ലംഘിച്ച് വിമാനയാത്രയ്ക്കായി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തി.മറ്റു ജില്ലയിൽ നിന്നും എത്തിയ ഇവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അവഗണിച്ച് യാത്ര തുടരാൻ ശ്രമിക്കവേ സി.ഐ.എസ്.എഫ് ജവാൻമാരുടെ സഹായത്തോടെ യാത്ര തടയുകയായിരുന്നു. കോവിഡ് പോസിറ്റീവായ വ്യക്തികൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അവഗണിച്ച് വിമാനയാത്രയ്ക്കായി എയർപോർട്ടിൽ ഇതിന് മുൻപും എത്തുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.ഇത്തരം ആറ് യാത്രക്കാരെ ആരോഗ്യ പ്രവർത്തകരുടേയും എയർപോർട്ട് അധികൃതരുടേയും ശക്തമായ ഇടപെടലിലൂടെ യാത്ര തടയുകയും അവരുടെ ജില്ലയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധ നിയമപ്രകാരം ഇത്തരം പ്രവൃത്തികൾ കുറ്റകരമാണ്. ഇത്തരം സന്ദർഭങ്ങളിൽ സഹയാത്രികരുടെയും ആരോഗ്യ പ്രവർത്തകരുടെയും എയർപോർട്ട് ജീവനക്കാരുടെയും ആരോഗ്യം അപകടത്തിലാകുന്ന സാഹര്യങ്ങളാണുള്ളത്. കോവിഡ് വ്യാപനം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കാതെ വന്നാൽ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാകുമെന്നും കോവിഡ് രോഗം സ്ഥിരീകരിച്ച…

Read More