സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്സി: നൂറ്റാണ്ടുകളുടെ പ്രതീക്ഷയും പ്രവാചകന്മാരുടെ പൂര്‍ത്തീകരണവുമായ ലോകരക്ഷകന് ബെതലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ ആട്ടിടയരുടെ അടുത്തെത്തിയതിനെ അനുസ്മരിപ്പിച്ചുകൊണ്ട് തിരുപ്പിറവിയുടെ സന്ദേശം അറിയിക്കുവാന്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ക്രിസ്മസ് കരോള്‍, കോവിഡിന്റെ മഹാമാരിയില്‍ ലോകം അതിജീവനത്തിന് ശ്രമിക്കുമ്പോഴും പുത്തന്‍ പ്രതീക്ഷയോടെ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. വീട് വീടാന്തരം നടത്തി വന്നിരുന്ന ക്രിസ്മസ് കരോള്‍ കോവിഡ് കാലമായതിനാല്‍ സി.ഡി.സി നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു സാമൂഹീക അകലം പാലിച്ചും, എല്ലാവിധ സുരക്ഷാ ക്രമീകരങ്ങളോടെയും വാര്‍ഡടിസ്ഥാനത്തിലാണ് ദേവാലയത്തില്‍ നടത്തപ്പെട്ടത്. കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വളരെ കുറച്ചു പേര്‍ക്ക് മാത്രമേ കാരോളിങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കൂ എന്നതിനാല്‍ ലൈവ് സ്ട്രീമിങ്ങും ഏര്‍പ്പെടുത്തിയിരുന്നു. വിവിധ വാര്‍ഡുകളുടെ നേതൃത്വത്തില്‍ പല സമയങ്ങളിലായി നടത്തിയ കരോളിംഗില്‍ അമ്പതിലധികം കുടുംബാംഗങ്ങള്‍ വീതം ഓരോ…
Read More