കോവിഡ് പ്രതിരോധം:പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകളിലും ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് രോഗികളേയും കുടുംബങ്ങളേയും കൃത്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ ഒരുക്കുന്ന കോവിഡ് വാര്‍ റൂമിന്റെ ഭാഗമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌ക് സംവിധാനം പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും ആരംഭിച്ചതായി പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ എസ്.ശ്രീകുമാര്‍ അറിയിച്ചു.(കോന്നി വാര്‍ത്ത ഡോട്ട് കോം) ജനങ്ങള്‍ പൊതുവേ ബന്ധപ്പെടുന്നത് ദിശ ഹെല്‍പ് ലൈന്‍ നമ്പരിലേക്കോ, ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരിലേക്കോ, അടുത്ത ആരോഗ്യസ്ഥാപന നമ്പരിലേക്കോ ആണ്. ഇത്തരത്തില്‍ ധാരാളം പേര്‍ ഈ നമ്പരുകളിലേക്ക് വിളിക്കുമ്പോള്‍ കോളുകളുടെ ബാഹുല്യം കാരണം കാലതാമസം നേരിടാം. ഈ സാഹചര്യത്തില്‍ വിളിക്കുന്നവര്‍ക്ക് അവശ്യം വേണ്ട സഹായം ഒറ്റ റിംഗില്‍ തന്നെ ലഭ്യമാക്കാന്‍ കഴിയുന്ന സംവിധാനമാണ് ഗ്രാമപഞ്ചായത്ത് തലത്തില്‍ ആരംഭിച്ച ഹെല്‍പ് ഡെസ്‌ക്. പ്രദേശത്ത് ലഭ്യമായ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന…

Read More