ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാപോലീസ് മേധാവി ആര് നിശാന്തിനി അറിയിച്ചു. ടിപിആര്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി കടുത്ത നിയന്ത്രണങ്ങളോടെയുള്ള ലോക്ക് ഡൗണ്‍ ആണ് ഈ ദിവസങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ശനിയും ഞായറും സ്വകാര്യ ബസ് സര്‍വീസ് ഇല്ല. ടിപിആര്‍ കുറവുള്ള സ്ഥലങ്ങളില്‍ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥന ആകാം. ഇവിടെ 15 പേര്‍ക്ക് മാത്രമേ അനുമതിയുള്ളൂ. ടിപിആര്‍ 18 ന് മുകളില്‍ വരുന്ന ഡി വിഭാഗത്തില്‍പ്പെടുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണുകളായി തിരിച്ച് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഇവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളാണുള്ളത്. ഇവ ആളുകള്‍ പൂര്‍ണമായും പാലിക്കണം. ലംഘനങ്ങളുണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകും. ഈ ദിവസങ്ങളില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ 7 മുതല്‍ വൈകിട്ട്…
Read More