കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ കോന്നി, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കര്‍ശനമായി നടപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. ഇതിനായി (21 വെള്ളി) രണ്ടു പഞ്ചായത്തിലും എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരും. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ കോന്നി നിയോജക മണ്ഡലത്തിലെ ഏറ്റവും അധികം കോവിഡ് ബാധിതരുള്ളത് കോന്നി ഗ്രാമപഞ്ചായത്തിലാണ്. 298 പേരാണ് കോന്നി പഞ്ചായത്തില്‍ രോഗികളായുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കില്‍ കോന്നി നിയോജക മണ്ഡലത്തില്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് തണ്ണിത്തോട് ഗ്രാമപഞ്ചായത്താണ്. 38.4 ശതമാനം ടിപിആര്‍ നിരക്കാണ് തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലുള്ളത്. ലോക്ഡൗണ്‍ രണ്ടാഴ്ചയിലേക്ക് അടുക്കുമ്പോഴും കോന്നി, തണ്ണിത്തോട് പഞ്ചായത്തുകളില്‍ രോഗാവസ്ഥ ഉയര്‍ന്നു നില്ക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. കര്‍ശനമായ നിയന്ത്രണങ്ങളും നടപടികളും ഈ പഞ്ചായത്തുകളില്‍ ആവശ്യമാണ്. നിലവിലുള്ള…
Read More