കോന്നി വാര്‍ത്ത : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് അഡ്വ. കെ.യു ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. കോവിഡ് രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോന്നി നിയോജകമണ്ഡല തലത്തില്‍ ചേര്‍ന്ന പ്രത്യേക ഓണ്‍ലൈന്‍ കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ വാര്‍ഡ്, പഞ്ചായത്ത്തല സമിതികള്‍ കൃത്യമായി ചേരണമെന്നും കോവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തില്‍ റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ ശക്തിപ്പെടുത്തണം എന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. മണ്ഡലത്തിലെ കോവിഡ് മരണനിരക്ക് പരിശോധിച്ചാല്‍ 60 വയസിന് മുകളിലുള്ളവരാണ് കൂടുതല്‍. ഇത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ റവന്യൂ, പഞ്ചായത്ത്, ആരോഗ്യം, പോലീസ്, സെക്ടറല്‍ മജിസ്ട്രേറ്റുകള്‍ എന്നിവര്‍ തമ്മില്‍ കൃത്യമായ ധാരണയോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. കൃത്യമായി വാര്‍ഡ്തല സമിതികള്‍…
Read More