കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കോവിഡ് ചികിത്സ: പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 കാലഘട്ടത്തില്‍ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ പാലിക്കേണ്ട കര്‍ശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പുറപ്പെടുവിച്ചു. പത്തനംതിട്ട ജില്ലയിലെ എല്ലാ ആശുപത്രികളും കോവിഡ് കാലത്ത് ധാര്‍മ്മികതയോടെ പെരുമാറാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി (ഡിഡിഎംഎ) ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തില്‍ എല്ലാ സ്വകാര്യ ആശുപത്രികളും മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ ഭരണ കേന്ദ്രത്തോട് സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കുന്നതിന് ഓക്‌സിജന്‍ ആവശ്യമായ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ ചെയ്യാവൂ. ഗുരുതരമല്ലാത്ത, മുന്‍കൂര്‍ നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകള്‍ ഒഴിവാക്കണം. ഓക്‌സിജന്റെ കാര്യക്ഷമമായ ഉപയോഗം ഉറപ്പാക്കാന്‍ ആശുപത്രി തലത്തില്‍ ഓക്‌സിജന്‍ ഓഡിറ്റ് കമ്മിറ്റി രൂപീകരിക്കണം. ഓഡിറ്റ്…

Read More