കോവിഡ് ചികിത്സ ഉപകരണങ്ങള്‍ക്ക് അധിക വില ഈടാക്കിയാല്‍ കര്‍ശന നടപടി കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് ചികിത്സക്ക് ആവശ്യമായ മാസ്ക്, പി.പി.ഇ കിറ്റ് സാനിറ്റൈസര്‍, ഫേസ് ഷീല്‍ഡ്, സര്‍ജിക്കല്‍ ഗൗണ്‍, ഓക്സിജന്‍ മാസ്ക്, പള്‍സ് ഓക്സിമീറ്റര്‍ തുടങ്ങി 15 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ച് ഉത്തരവ് ഇറക്കിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നിശ്ചയിച്ച വിലയേക്കാള്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തിയാല്‍ ലീഗല്‍ മെട്രോളജി വകുപ്പ് കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്ന് ലീഗല്‍ മെട്രോളജി കണ്ട്രോളര് അറിയിച്ചു. കേരള അവശ്യ വസ്തു നിയന്ത്രണ നിയമത്തിന്റെ കീഴിലാണ് ഈ ഉത്തരവ്. പി.പി.ഇ കിറ്റിന് പരമാവധി വില്പന വില 328 രൂപയാണ്. എന്‍ 95 മാസ്കിന് 26 രൂപയും ട്രിപ്പില്‍ ലയര്‍ മാസ്കിന് അഞ്ച് രൂപയും ഫേസ് ഷീല്‍ഡിന് 25 രൂപയും ഏപ്രണിന് (ഡിസ്പോസിബിള്‍) 14 രൂപയും സര്‍ജിക്കല്‍…
Read More