ബ്ലോക്ക് പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി

  konnivartha.com; പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, പുളിക്കീഴ്, കോയിപ്രം, ഇലന്തൂര്‍, റാന്നി, കോന്നി, പന്തളം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകളുടെ നറുക്കെടുത്തു. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ നിര്‍വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 2- ആനിക്കാട്, 5- കൊറ്റനാട്, 6- ചാലാപ്പള്ളി, 12- കോട്ടൂര്‍, 13- ആഞ്ഞിലിത്താനം, 14- കുന്നന്താനം പട്ടികജാതി സ്ത്രീ സംവരണം 1- മുക്കൂര്‍ പട്ടികജാതി സംവരണം 8- മല്ലപ്പളളി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍ 4- പൊടിയാടി, 5- കുറ്റൂര്‍, 7- ഓതറ, 10- നിരണം, 11-…

Read More

വാതില്‍പ്പടിയില്‍ സേവനം: മൃഗസംരക്ഷണ വകുപ്പ്

  ഒമ്പത് വര്‍ഷത്തിനിടെ ജില്ലയില്‍ 3.50 കോടി രൂപയുടെ സഹായവുമായി മൃഗസംരക്ഷണ വകുപ്പ് konnivartha.com: സാങ്കേതിക- സാമൂഹിക മാറ്റത്തിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കൈത്താങ്ങായി മൃഗസംരക്ഷണ വകുപ്പ്. ചികിത്സാ സേവനങ്ങള്‍ക്കൊപ്പം ക്ഷീരകര്‍ഷകര്‍ക്ക് സാമ്പത്തിക പരിരക്ഷയും ഉറപ്പാക്കുന്ന വിവിധ പദ്ധതി ജില്ലയില്‍ ലഭ്യമാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ സാധ്യമായത് 3,50,13,765 രൂപയുടെ വീട്ടുപടിക്കല്‍ സേവനം. മൃഗചികിത്സയ്ക്ക് വീട്ടുമുറ്റത്ത് സേവനം എത്തിക്കുന്നതിന് മൊബൈല്‍ വെറ്ററിനറി ആംബുലന്‍സ് സംവിധാനവും സജീവം. പറക്കോട്, കോന്നി, മല്ലപ്പള്ളി, കോയിപ്രം, റാന്നി ബ്ലോക്കുകളില്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെയാണ് മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മറ്റ് ബ്ലോക്കുകളില്‍ രാത്രി എട്ട് മുതല്‍ രാവിലെ എട്ട് വരെ അടിയന്തിര മൃഗചികിത്സ സേവനം ലഭിക്കും. ബ്ലോക്കുകള്‍ക്ക് പുറമെ ജില്ലാ സെന്ററില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുമുണ്ട്. വെറ്ററിനറി പോളി ക്ലിനിക്കിലൂടെ…

Read More

പ്രളയ അറിയിപ്പ് :മോക്ഡ്രില്‍ സംഘടിപ്പിച്ചു

  konnivartha.com: പ്രളയ അറിയിപ്പ് സയറണ്‍ മുഴങ്ങി… ഓടിയെത്തിയ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം താഴ്ന്ന പ്രദേശങ്ങളില്‍ കുടുങ്ങിയവരെ കരയ്ക്ക് എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വീടുകളില്‍ അകപ്പെട്ടവരെ അഗ്‌നിശമനസേന രക്ഷപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പരുക്കേറ്റവരെയും കൊണ്ടു ആരോഗ്യപ്രവര്‍ത്തകര്‍ നീങ്ങി. പൊലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി. നെടുംപ്രയാര്‍ എം ടി എല്‍ പി സ്‌കൂളില്‍ ക്യാമ്പ് തുറന്നു പ്രാഥമിക ചികിത്സ സൗകര്യവും ഭക്ഷണവും ഒരുക്കി. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം വീടുകളില്‍ നിന്ന് ക്യാമ്പിലേക്ക് മാറിയ പ്രദേശവാസികള്‍ പ്രളയസാഹചര്യത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ദുരന്തസമാന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും അറിവ് പകരുന്നതായിരുന്നു തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡ് നെടുംപ്രയാര്‍ (മാരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്ന ഭാഗം)സമീപം സംഘടിപ്പിച്ച മോക്ഡ്രില്‍. റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസള്‍ട്ട് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ രണ്ടാമത്തെ മോക്ഡ്രില്ലായിരുന്നു…

Read More

കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളായി

  കോയിപ്രം, പുളിക്കീഴ്, റാന്നി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടത്തി. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുത്തത്. കോയിപ്രം ബ്ലോക്കിലെ അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്ന് (ഇട്ടിയപ്പാറ), രണ്ട് (കടയാര്‍), നാല് (പന്നിക്കുന്ന്), അഞ്ച് (പൊടിപ്പാറ), ഒന്‍പത് (കൈതക്കൊടി ), 11 (ഞുഴൂര്‍ ), 15 (കാഞ്ഞീറ്റുകര), 16 (തടിയൂര്‍) എന്നീ വാര്‍ഡുകള്‍ സ്ത്രീ സംവരണ വാര്‍ഡുകളായും 12 (അയിരൂര്‍ ) വാര്‍ഡ് പട്ടികജാതി സംവരണ വാര്‍ഡായും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള വാര്‍ഡ് രണ്ട് (ഇരവിപേരൂര്‍ ), നാല് (ഇരവിപേരൂര്‍ തെക്ക്), അഞ്ച് (തോട്ടപ്പുഴ), പത്ത് (ഓതറ പടിഞ്ഞാറ്), 14 (നന്നൂര്‍ പടിഞ്ഞാറ്), 15 (വള്ളംകുളം), 16(വള്ളംകുളം തെക്ക്) എന്നിവ സ്ത്രീ സംവരണ വാര്‍ഡുകളായും വാര്‍ഡ്…

Read More