കോന്നി വാര്‍ത്ത : വികസന തുടര്‍ച്ചയ്ക്ക് വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത രണ്ടാം വികസനശില്‍പ്പശാല കേരളത്തിന് മാതൃകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. എലിയറയ്ക്കല്‍ ശാന്തി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വികസനപ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ഇത്തരം വികസന ശില്‍പ്പശാലകള്‍ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോന്നിയുടെ വികസനത്തിന് പുത്തന്‍ രൂപരേഖ സമ്മാനിച്ച രണ്ടാം വികസശില്‍പ്പശാല വിവിധമേഖലയിലെ ജനങ്ങളുടെ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ഒന്നാം വികസന ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ 99 ശതമാനവും പൂര്‍ത്തീകരിച്ചാണ് രണ്ടാം ശില്‍പ്പശാല സംഘടിപ്പിച്ചത്. നാടിന്റെ വികസനത്തിനാവശ്യമായകാര്യങ്ങള്‍ പഞ്ചായത്ത് തലത്തില്‍ ഗ്രൂപ്പ് തിരിഞ്ഞ് ചര്‍ച്ച നടത്തി ജനപ്രതിനിധികള്‍ ശില്‍പ്പശാലയില്‍ അവതരിപ്പിച്ചു. വികസന ശില്‍പ്പശാലയില്‍ ഉന്നയിച്ച കല്ലേലി നിവാസികളുടെ പാര്‍പ്പിട പ്രശ്‌നം പരിഹരിക്കുന്നതിന് കല്ലേലി കേന്ദ്രീകരിച്ച് പാര്‍പ്പിട സമുച്ഛയം നിര്‍മ്മിക്കുമെന്ന്…
Read More