konnivartha.com:കോന്നി മണ്ഡലത്തിൽ മനുഷ്യ വന്യജീവി സംഘർഷം ലഘുകരിക്കുന്നതിനു വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി കോന്നി ആനക്കൂട്ടിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യും ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ യും യോഗം ചേർന്നു. കോന്നി മണ്ഡലത്തിൽ മാതൃകാപരമായി വന്യജീവി സംഘർഷത്തിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും സംവിധാനങ്ങൾ ഒരുക്കുന്നതിനും ആയി വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന്റെ ആദ്യഘട്ട യോഗമാണ് ചേർന്നത്. കോന്നിയിലെ ഓരോ ഫോറെസ്റ്റ് സ്റ്റേഷനും പ്രത്യേകമയെടുത്ത് അതിന്റെ പരിധിയിലുള്ള മേഖലകളിൽ വന്യ മൃഗങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിന് സുരക്ഷ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കും. മണ്ഡലത്തിൽ സ്വകാര്യഭൂമിയും വനഭൂമിയും തമ്മിലുള്ള എല്ലാ അതിർത്തികളും സോളാർ ഫെൻസിങ് ഉപയോഗിച്ച് വേർതിരിക്കുന്നതിന് ആറുകോടി രൂപയുടെ അനുമതിയാണ് ലഭിച്ചിരുന്നത്. ആന, കുരങ്ങ് പന്നി,മലയണ്ണാൻ, പന്നി, പാമ്പ് എന്നീ വന്യജീവികളുടെ ശല്യമാണ്…
Read More