കോന്നിയിലെ ഗതാഗത കുരുക്ക് കുറയ്ക്കാനുള്ള നിര്‍ദേശവുമായി വിദ്യാര്‍ഥികള്‍

  konnivartha.com: വാഹനങ്ങളുടെ വർദ്ധനവ് കാരണം കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് കുറയ്ക്കാൻ , അതിനോടൊപ്പം പാർക്കിംഗ് സൗകര്യങ്ങൾ ആവിഷ്കരിക്കാനും വേണ്ടി പത്തനംതിട്ട മുസലിയാർ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി കോളേജിലെ സിവിൽ എഞ്ചിനീയറിംഗ് വിഭാഗം അവസാന വർഷ വിദ്യാർത്ഥികൾ നിർദ്ദേശങ്ങൾ മുന്നോട്ടു വെച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെഡിക്കൽ കോളേജ്, പോലീസ് സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ് തുടങ്ങി വിവിധ സർക്കാർ ഓഫീസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയോട് അടുത്ത് നിൽക്കുന്നതാണ് കോന്നി ജംഗ്ഷൻ. ഗതാഗതക്കുരുക്ക് കാരണം ഓരോ വ്യക്തിയുടെയും മണിക്കൂറുകൾ റോഡുകളിൽ പാഴായിപ്പോകുന്നു. കോന്നി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്കിന്‍റെ പഠനത്തിനായി – വീഡിയോഗ്രാഫി വഴി ശേഖരിച്ച ജംഗ്ഷനിൽ വരുന്ന വാഹനങ്ങളുടെ കണക്ക്, കോന്നി ജംഗ്ഷനിൽ വരുന്ന നാല് റോഡുകളുടെ ഇപ്പോഴത്തെ സ്ഥിതി, ബൈപ്പാസ് റോഡുകളുടെ സാദ്ധ്യത തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ…

Read More