കോന്നിയടക്കമുള്ള 36 വനം ഡിവിഷനുകളില്‍ എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ

ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ പ്രവര്‍ത്തനം തുടങ്ങി :വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം konnivartha.com: മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിന് വനം വകുപ്പിന്റെ അടിയന്തര പ്രതികരണ സംവിധാനം ‘ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ’ സംസ്ഥാനത്തെ മുഴുവൻ വനം ഡിവിഷനുകളിലും പ്രവർത്തന സജ്ജമായി. മനുഷ്യ-വന്യജീവി സംഘർഷം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്ത് മനുഷ്യ-വന്യജീവി സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇതിന് ശാശ്വതമായ പരിഹാരം കാണാനും മനുഷ്യ-വന്യജീവി സംഘർഷം ഒഴിവാക്കുന്നതും ലക്ഷ്യമിട്ടാണ് ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻസ് സെന്ററുകൾ സ്ഥാപിച്ചത്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ഈ സംവിധാനം. വന്യജീവികൾ ജനവാസ മേഖലയിൽ എത്തിയാൽ ഈ നമ്പരുകളിൽ ബന്ധപ്പെടാം. ഏത് ഫോറസ്റ്റ് ഡിവിഷനു കീഴിലാണോ വന്യജീവി ഇറങ്ങിയത്, ആ ഡിവിഷനിലേക്ക് വിളിച്ചാൽ കാര്യങ്ങൾ വേഗത്തിൽ നീങ്ങും. ഇതിനായി പ്രത്യേകം ജീവനക്കാരുമുണ്ടാകും. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവികളിറങ്ങുന്ന സാഹചര്യത്തിൽ ശരിയായ…

Read More