സത്യം പറയാത്ത ചരിത്രകാരന്മാർ ഹൈന്ദവ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു-ഡോ. കെ.എസ്.രാധാകൃഷ്ണൻ konnivartha.com/ കോന്നി: കേരളത്തിലെ വിദ്യാഭ്യാസ പുരോഗതിയിൽ രാഷ്ട്രീയ കക്ഷികൾക്ക് ഒരു പങ്കുമില്ലെന്ന് മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്.രാധാകൃഷ്ണൻ. രാഷ്ട്രീയ കക്ഷികളുടെ പങ്കുകൂടി വന്നതാണ് ഇപ്പോഴത്തെ പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. കോന്നി ഹൈന്ദവ സേവാസമിതിയുടെ നേതൃത്വത്തിലെ 16ാമത് കോന്നി ഹിന്ദുമത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ചട്ടമ്പി സ്വാമികളെയും, ശ്രീനാരായണ ഗുരുവിനെയും, അയ്യൻകാളിയെയും പോലുള്ള കേരളത്തിലെ സമൂഹ്യ പരിഷ്കർത്താക്കൾ വിജ്ഞാനത്തിന്റെ വിതരണരീതിയുടെ നീതിക്കുവേണ്ടി ആണ് പരിശ്രമിച്ചത്. രാജഭരണ കാലത്ത് സ്ഥാപിച്ചതാണ് നാടിന്റെ അഭിമാനമായ കോളജുകൾ പലതും. പിന്നെ മിഷണറിമാർ സ്ഥാപിച്ചതും. ഇത്തരത്തിൽ മഹത്തായ അക്കാദമിക പാരമ്പര്യമുള്ള കോളജുകളെ എങ്ങിനെയൊക്കെ നശിപ്പിക്കാമെന്നാണ് രാഷ്ട്രീയക്കാർ കാണിച്ചുതരുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മഹാരാജാസ് കോളജിന്റെ ഇപ്പോഴത്തെ അവസ്ഥ. വ്യാജരേഖ ചമക്കലും, കോപ്പിയടിക്ക് അവസരമൊരുക്കലും, പഠനത്തെക്കാൾ കൂടുതൽ സമരത്തെ…
Read More