konnivartha.com : ധോണിയിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പി.റ്റി സെവന്‍ എന്ന് നാമകരണം ചെയ്ത കാട്ടു കൊമ്പനെ പൂട്ടാനുള്ള ദൗത്യത്തില്‍ പ്രധാന പങ്കു വഹിച്ച കുങ്കിയാനയാണ് കോന്നി സുരേന്ദ്രന്‍.പി.റ്റി.-സേവ പിടികൂടാന്‍ രൂപവത്കരിച്ച സ്‌ക്വാഡില്‍ കുങ്കി ആനകളുടെ കൂട്ടത്തില്‍ സുരേന്ദ്രന്‍ ആദ്യം ഇല്ലായിരുന്നു .മികച്ച കുങ്കി പരിശീലനം നേടിയ സുരേന്ദ്രനെക്കൂടി ഒടുവില്‍ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചു . അങ്ങനെ ആണ് പി റ്റി സെവനെ വളഞ്ഞിട്ട് പിടിക്കാന്‍ സുരേന്ദ്രനെ കൂടി നിയോഗിച്ചത് . കാട്ടാനകള്‍ നാട്ടില്‍ ഇറങ്ങി ശല്യം വിതച്ചതോടെ ആണ് വനം വകുപ്പ് കുങ്കിയാന പരിശീലന പദ്ധതി ആവിഷ്കരിച്ചത് . ആദ്യ ബാച്ചില്‍ തന്നെ സുരേന്ദ്രന്‍ ഇടം പിടിച്ചു .കോന്നിയില്‍ നിന്നും സുരേന്ദ്രനെ കൊണ്ട് പോകുന്നത് നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു എങ്കിലും വനം വകുപ്പ് ഉറച്ച തീരുമാനം എടുത്തു . തമിഴ്‌നാട്ടിലെ മുതുമല ക്യാമ്പില്‍…
Read More