konnivartha.com : റേഷൻ ഡീലേഴ്സ് അസോസിയേഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കോന്നി സപ്ലൈക്കോ വാതിൽ പടി വിതരണ കേന്ദ്രത്തിൽ കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ,ഡി റ്റി ഒ ദിലീപ് കുമാർ, കോന്നി താലൂക്ക് സപ്ലെഓഫീസർ ഹരീഷ് കെ പിള്ള എന്നിവരുടെ നേതൃത്വത്തിൽ റേഷൻ വ്യാപാരികളോടോപ്പം സന്ദർശനം നടത്തി. തുടർന്ന് എം എൽ എ യുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു. കോന്നി എഫ് സി ഐ ഗോഡൗണിൽ നിന്ന് അരി കാണാതായ സംഭവത്തിൽ വ്യാപാരികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിശോധിച്ച് നടപ്പിലാക്കുവാൻ എം എൽ എ നിർദേശം നൽകി. ഗോഡൗണിൽ നിന്ന് കൊണ്ടുപോയി റേഷൻ കടകളിൽ ഇറക്കുന്ന അരിയുടെയും മറ്റ് ധാന്യങ്ങളുടെയും അളവിൽ കുറവ് വരുന്നത് പരിഹരിക്കുവാൻ ഇറക്കുന്ന സാധനങ്ങൾ റേഷൻ കടകളിൽ തന്നെ തൂക്കി നോക്കി അട്ടിവെക്കുവാനും തൂക്കത്തിൽ…
Read More