കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിപ്പ് ( 28/10/2025 )

  konnivartha.com; കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുന്ന വ്യാജ വാര്‍ത്തകള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതായി മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഡോക്ടര്‍മാരുടെയും രോഗികളുടെയും മനോവീര്യത്തെ തകര്‍ക്കുന്ന ഇത്തരം വാര്‍ത്തകളെ പ്രതിരോധിക്കുന്ന ജീവനക്കാരോടൊപ്പം പൊതുജനങ്ങളുടെ സഹകരണം ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. മെഡിക്കല്‍ കോളജ് ദിനംപ്രതി വികസനപാതയിലാണ്. ദിവസേന ആയിരത്തോളം വരുന്ന ഒ.പി കളും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചു വരുന്നു. ഇതോടൊപ്പം മേജര്‍, മൈനര്‍ ശസ്ത്രക്രിയകള്‍ തിങ്കള്‍ മുതല്‍ ശനി വരെ നടത്തുന്നുമുണ്ട് എന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു

Read More

ശൂരനാട് ,പള്ളിക്കല്‍ ,അടൂര്‍ ,കോന്നി മെഡിക്കല്‍ കോളേജ് കെ എസ് ആര്‍ ടി സി

  konnivartha.com: പള്ളിക്കൽ നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമായി പള്ളിക്കൽ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി . അടൂര്‍ ഡിപ്പോയിൽ നിന്ന് രാവിലെ 7.40നാണ് പള്ളിക്കൽ വഴിയുള്ള സർവീസ് ആരംഭിക്കുന്നത്. അടൂരിൽ നിന്ന് തുടങ്ങി പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കാണ് ആദ്യ ട്രിപ്. 8.50ന് ഈ സർവീസ് ശൂരനാട്ടു നിന്ന് തിരിച്ച് ആനയടി, പള്ളിക്കൽ, പഴകുളം, അടൂർ, പത്തനംതിട്ട, കോന്നി മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തും. 11.30ന് കോന്നി മെഡിക്കൽ കോളജിൽ നിന്ന് പത്തനംതിട്ട, അടൂർ, പള്ളിക്കൽ, ആനയടി വഴി കൊട്ടാരക്കരയിലേക്കും 2.20ന് കൊട്ടാരക്കരയിൽ നിന്ന് ആനയടി, പള്ളിക്കൽ, അടൂർ, തട്ട വഴി പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽ നിന്ന് 4.20ന് അടൂർ, പഴകുളം, പള്ളിക്കൽ, ആനയടി വഴി ശൂരനാട്ടേക്കും തിരിച്ച് 6.10ന് ശൂരനാട്ടു നിന്ന് ആനയടി, പള്ളിക്കൽ, പഴകുളം വഴി അടൂരിലേക്കുമാണ് സർവീസ് നടത്തുന്നത്. ബസിന്റെ സമയക്രമം konnivartha.com:…

Read More

കോന്നി മെഡിക്കല്‍ കോളേജ് : ഒഴിവ് ( 22/09/2025 )

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ദന്തല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിന് അഭിമുഖം സെപ്റ്റംബര്‍ 25 രാവിലെ 10.30 ന് നടക്കും. ബിഡിഎസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, ദന്തല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖ, മറ്റ് രേഖകളുടെ അസലും പകര്‍പ്പും സഹിതം കോന്നി മെഡിക്കല്‍ കോളജില്‍ അഭിമുഖത്തിന് ഹാജരാകണം. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10 വരെ. ഫോണ്‍: 0468 2344823, 2344803

Read More

കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരെ ആവശ്യം ഉണ്ട്

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവാസാന തീയതി സെപ്റ്റംബര്‍ 10 പകല്‍ മൂന്നുവരെ. വിലാസം : സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി. ഫോണ്‍ : 0468 2344801.

Read More

കോന്നി മെഡിക്കല്‍ കോളേജ് പഴയ റോഡു ഭാഗത്ത്‌ മാലിന്യം തള്ളുന്നു

  konnivartha.com: കോന്നി അരുവാപ്പുലം പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ മുളകുകൊടിതോട്ടം ഭാഗങ്ങളില്‍ രാത്രി യാമങ്ങളില്‍ ചാക്കില്‍ കെട്ടി മാലിന്യം നിക്ഷേപിക്കുന്നതായി പരാതി . കോന്നി മെഡിക്കല്‍ കോളേജ് പഴയ റോഡു കടന്നു പോകുന്ന ഭാഗത്തെ പാറമടയുടെ സമീപത്തു ആണ് മാലിന്യം തള്ളുന്നത് . രാത്രി കാലങ്ങളില്‍ ആണ് വാഹനങ്ങളില്‍ കൊണ്ട് വന്നു മാലിന്യം തള്ളുന്നത് . വട്ടമൺ കോന്നി മെഡിക്കല്‍ കോളേജ് പഴയ റോഡു വശങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായി . വിവിധങ്ങളായ മാലിന്യം ആണ് ഈ റോഡ്‌ അരുകില്‍ കളയുന്നത് . അധികാരികളുടെ ശ്രദ്ധ ഉണ്ടാകേണ്ട കാര്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത് .

Read More

കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് മേയാന്‍ ഇറങ്ങുന്നത് കാട്ടുപോത്ത് കൂട്ടങ്ങള്‍

  konnivartha.com: ഒരു ഇടവേളയ്ക്ക് ശേഷം കോന്നി മെഡിക്കല്‍കോളേജ് പരിസരത്ത് കാട്ടുപോത്ത് കൂട്ടങ്ങള്‍ എത്തി . വലുതും ചെറുതുമായ പത്തോളം കാട്ടുപോത്ത് കൂട്ടമാണ്‌ ഇന്ന് എത്തിയത് .ഇവിടം കോന്നി വനം ഡിവിഷന്‍റെ ഭാഗമാണ് . രണ്ടു മാസം മുന്നേ ഒറ്റയാന്‍ കാട്ടുപോത്ത് ഇവിടെ എത്തിയിരുന്നു .വനം വകുപ്പ് ജീവനക്കാര്‍ എത്തി മെഡിക്കല്‍ കോളേജിലെ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിന് എത്തിയ അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു . മുന്‍പ് ഇവിടെ രാത്രിയില്‍ മാത്രം മേയാന്‍ ഇറങ്ങുന്ന കാട്ടുപോത്തുകള്‍ ഇന്ന് പകല്‍ ആണ് ഇറങ്ങിയത്‌ .കോന്നി മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എത്തിയ അന്യ സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിനു സമീപം ആണ് കൂട്ടമായി കാട്ടുപോത്തുകള്‍ എത്തിയത് . ഇതിനു സമീപം തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത് . വന്യ ജീവികളുടെ വിഹാര കേന്ദ്രമാണ് മെഡിക്കല്‍കോളേജ് പരിസരം…

Read More

കോന്നി മെഡിക്കല്‍ കോളേജ് പരിസരം :കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രം

konnivartha.com: കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് വീണ്ടും കാട്ടു പോത്തുകള്‍ കൂട്ടമായി എത്തി . ഒറ്റയ്ക്കും കൂട്ടമായും രാത്രി യാമങ്ങളില്‍ ആണ് കാട്ടു പോത്ത് എത്തുന്നത്‌ . സമീപത്തെ വീടിന് മുന്നില്‍ നിന്നുമാണ് കാട്ടുപോത്ത് പുല്ല് തിന്നുന്നത് . നേരത്തെ കാട്ടാന കൂട്ടമായി ഇറങ്ങുന്ന സ്ഥമായിരുന്നു കോന്നി മെഡിക്കല്‍ കോളേജ് നിര്‍മ്മിച്ച സ്ഥലം . നിര്‍മ്മാണ പ്രവര്‍ത്തനവും ലൈറ്റ് വെട്ടവും ഉള്ളതിനാല്‍ ഏറെ നാളായി കാട്ടാനയുടെ ശല്യം ഇല്ല .എന്നാല്‍ ദിനവും കാട്ടു പോത്തുകള്‍ മേയാന്‍ ഇറങ്ങുന്ന സ്ഥലമാണ് ഇവിടെ . അറിയാതെ മുന്നില്‍പ്പെട്ടാല്‍ പോത്ത് പായും . അപകടകരമായ നിലയില്‍ കാട്ടുപോത്ത് ആക്രമിക്കും . തീറ്റപുല്ലിന്‍റെ സാന്നിധ്യം ഉള്ളതിനാല്‍ കാട്ടു പോത്ത് മാറി പോകില്ല . നൂറുകണക്കിന് കിലോ ഭാരം ഉള്ള കാട്ടുപോത്തുകള്‍ ആണ് മേയാന്‍ എത്തുന്നത്‌ .    

Read More

കോന്നി മെഡിക്കല്‍ കോളേജ് :ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്സ് ഒഴിവ്

  konnivartha.com: കോന്നി മെഡിക്കല്‍ കോളജില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ നിയമിക്കുന്നു. ജെപിഎച്ച്എന്‍ യോഗ്യത, കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് , മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം മാര്‍ച്ച് ആറിന് രാവിലെ 10.30ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവൃത്തി പരിചയമുളളവര്‍ക്കും പത്തനംതിട്ട ജില്ലക്കാര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ്. ഫോണ്‍ : 0468 2344823, 2344803.

Read More

കോന്നി മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അറിയിപ്പ് ( 14/12/2024 )

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം മൃതദേഹം ദാനംനല്‍കാന്‍ താല്‍പര്യമുളളവര്‍ കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468 2344803, 23344823

Read More

കോന്നി മെഡിക്കല്‍ കോളേജ് : ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹോസ്പിറ്റല്‍ ഡവലപ്മെന്റ് സൊസൈറ്റിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യുന്നതിന് രജിസ്റ്റേര്‍ഡ് ഓഡിറ്റര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, മെഡിക്കല്‍ കോളജ് ആശുപത്രി, കോന്നി വിലാസത്തില്‍ ഒക്ടോബര്‍ 15 ന് അകം ലഭിക്കണം. ഫോണ്‍ : 04682344801.

Read More