konnivartha.com : കോന്നിനിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവർത്തികൾക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. അതിൽ ചിറ്റാർ- പുലയൻ പാറ റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനായി 4 കോടി രൂപയുടെ ഭരണാനുമതിയും മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകൾ റണ്ണിങ് കോൺട്രാക്ട് പ്രവർത്തിയിലുൾപ്പെടുത്തി അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 5.60 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചതെന്നു അഡ്വ. കെ യു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്ന ചിറ്റാർ പുലയൻപാറ റോഡിനു 4.8 കിലോമീറ്റർ ദൂരത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് ബി എം ബി സി സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ ഓടയും ഐറിഷ് ഓടയും റോഡ് സുരക്ഷ പ്രവർത്തികളും ഒരുക്കും.ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ആവശ്യമായ നിർദ്ദേശം…
Read More