കോന്നി മണ്ഡലത്തിലെ ഡ്രോൺ സർവേ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

  konnivartha.com : കോന്നി മണ്ഡലത്തിലെ ഡ്രോൺ സർവേ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.റീസര്‍വേ സംബന്ധിച്ച എല്ലാ പ്രശ്‌നങ്ങളുടേയും ശാശ്വത പരിഹാരമാണ് ഡിജിറ്റല്‍ സര്‍വേയെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു.   ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജനപങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഹാജരാക്കേണ്ടതാണ്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനുഷ്യനിര്‍മ്മിതമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ഇതിന്റെ ലക്ഷ്യം. പന്ത്രണ്ട് വില്ലേജുകളാണ് ഡിജിറ്റല്‍ സര്‍വേയ്ക്കായി ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ളത്.കോന്നി മണ്ഡലത്തിലെ പ്രമാടം,തണ്ണിത്തോട്, വള്ളിക്കോട്, കോന്നി താഴം മൈലപ്ര വില്ലേജുകളില്‍ ആണ്  ആദ്യ ഘട്ട സർവേ നടക്കുന്നത്.   സവിശേഷമായ ഭൂപ്രകൃതികള്‍ക്ക് അനുസൃതമായ സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ സര്‍വേ നടപടികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന 20 ശതമാനം ഭൂപ്രദേശങ്ങൾ ഡ്രോൺ സർവേ ചെയ്യുന്നതിനും…

Read More