കോന്നി വാർത്ത ഡോട്ട് കോം :കോന്നി ആനതാവളത്തിലെ താപ്പാന കോന്നി മണിയൻ(75)ഇനി രേഖകളില്‍ മാത്രം .മണിയന്‍ ആന ചരിഞ്ഞതോടെ കോന്നി ആനത്താവളത്തിലും ഇവനെ സ്നേഹിച്ചവരിലും വേദന മാത്രം . കോട്ടൂർ മണിയൻ ആര്യൻകാവ് മണിയൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന താപ്പാന കഴിഞ്ഞ ഇരുപതോളം ദിവസങ്ങൾ ആയി ഏരണ്ടകെട്ട് തുടർന്ന് ചികിത്സയിൽ ആയിരുന്നു.ഇന്നലെ രാത്രി ചരിഞ്ഞു . ഇന്ന് ഉച്ചയ്ക്ക് ശേഷം കല്ലേലി കടിയാര്‍ വനത്തില്‍ ശരീരം ദഹിപ്പിച്ചു . കോന്നി ആനകഥകളിലെ പ്രധാന നായകന്മാരിൽ ഒരാൾ. ഇന്ന് കേരളത്തിലെ പേരുകേട്ട ഒട്ടനവധി കൊമ്പൻമാരെയും പിടികളെയും ആനക്കൂട്ടിൽ എത്തിച്ച കോന്നി ആനക്കൂടിൻ്റെ കാവൽഭടൻ ആയിരുന്നു മണിയൻ. കാണാൻ അഴകും നല്ല ലക്ഷണതികവും തലയെടുപ്പുമുള്ള ഒരു കൊമ്പൻ, ഇവനെ ആര്യങ്കാവ് മണിയൻ എന്നും കോട്ടൂർ മണിയൻ എന്നും അറിയപ്പെട്ടിരുന്നു. 1964 ഏപ്രിൽ പതിമൂന്നിനാണ് തേക്കുതോട് കൊപ്രമലയിൽ നിന്ന് മണിയനെ പിടികൂടിയത്.…
Read More