konnivartha.com : കോന്നിയിലെ മുഴുവൻ പൊതു വിദ്യാലയങ്ങളും ആധുനികവൽക്കരിച്ചു സ്മാർട്ടക്കുക യാണ് ലക്ഷ്യമെന്നു അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ.കോന്നി ബ്ലോക്ക് തല പ്രവേശനോത്സവവും അന്താരാഷ്ട്രാ നിലവാരമുള്ള മോഡൽ പ്രീ സ്കൂൾ ഉദ്ഘാടനവും തണ്ണിത്തോട് ഗവ. വെൽഫെയർ യൂ പി സ്കൂളിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നിയിലെ വിദ്യാലയങ്ങൾ ആധുനിക വൽക്കരിച്ചുകൊണ്ടിരിക്കുകയാണ്. നിർമാണ പ്രവർത്തികൾ അതിവേഗം പുരോഗമിക്കുകയാണ്.15 ലക്ഷം രൂപ മുടക്കിയാണ് തണ്ണിത്തോട് സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള മോഡൽ പ്രീ പ്രൈമറി നിർമ്മിച്ചത്.കുട്ടികളെ ആകർഷിക്കാൻ ചിത്രങ്ങളും ശിൽപങ്ങളും ഗ്രാമ കാഴ്ചകളും പൊതു സ്ഥാപനങ്ങളും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിലെ ഭിത്തിയിൽ പോലീസ് സ്റ്റേഷനും റെയിൽവേ സ്റ്റേഷനും ഉൾപ്പെടെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ആകർഷകമായ ക്ലാസ്സ് റൂമുകൾ പ്രോജക്ടർ റൂം, സ്കൂൾ മതിലുകളിൽ തൃമാന ദൃശ്യത്തിൽ റിലീഫ് വർക്കുകൾ,കുട്ടികളുടെ പാർക്ക്,വായന മൂല, അഭിനയ മൂല, ശാസ്ത്ര മൂല, ഗണിത…
Read More