കോന്നി ബ്ലോക്ക്‌ ആരോഗ്യ മേളയിൽ “തപസ്” രക്‌തദാന ക്യാമ്പ് നടത്തി

  പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടന്ന ആരോഗ്യമേളയിൽ പത്തനംതിട്ട ജില്ലയിലെ സൈനികരുടെ കൂട്ടായ്മയായ തപസ് രക്‌തദാന ക്യാമ്പ് നടത്തി . തപസിന്‍റെ വിമുക്ത ഭടൻമാരും നാട്ടിൽ അവധിയിൽ ഉള്ള സൈനികരുമാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിന് ശേഷം നടന്ന പൊതുപരിപാടിയിൽ കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജിജി സജിയിൽ നിന്നും തപസ് അംഗങ്ങൾ മൊമെന്റോ ഏറ്റുവാങ്ങി.തപസ് കമ്മറ്റി അംഗങ്ങളായ ബിനു കോന്നി, മുരുകൻ വാഴമുട്ടം,ബിനു അടൂർ,അരുൺ മാത്തൂർ, അമ്പരീഷ് റാന്നി എന്നിവരുടെ നേതൃത്വത്തിൽ 16 ഓളം പേര് പരിപാടിയിൽ പങ്കെടുത്തു.

Read More