‘കോന്നി ഫിഷ്’ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ പത്തിന് നടക്കും

  കോന്നി വാര്‍ത്ത ഡോട്ട് കോം : ‘കോന്നി ഫിഷ്’ പദ്ധതി യുടെ ഉദ്ഘാടനം സെപ്റ്റംബർ 10 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സീതത്തോട് പഞ്ചായത്തിലെ ആനത്തോട് ഡാം പരിസരത്ത് ഫിഷറീസ് വകുപ്പു മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുമെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ പട്ടികവർഗ്ഗ കുടുംബങ്ങളുടെ ശാക്തീകരണം മുൻനിർത്തിയും, കോന്നിയിലെ ജനങ്ങൾക്ക് ഗുണനിലവാരമുള്ള മത്സ്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുമാണ് എം.എൽ.എയുടെ നേതൃത്വത്തിൽ കോന്നി ഫിഷ് പദ്ധതി നടപ്പിലാക്കുന്നത്. എം.എൽ.എ ആനത്തോട് ഡാമിലെത്തി കൂട് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി. കോന്നി നിയോജക മണ്ഡലത്തിലെ കക്കി, ആനത്തോട് ഡാമുകളുടെ പരിസരത്ത് താമസിക്കുന്ന പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 100 തൊഴിലാളികളെയാണ് ഇതിൻ്റെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുള്ളത്. ഫിഷറീസ് വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ജലകൃഷി വികസന ഏജൻസി (അഡാക്ക്) നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുകയാണ്. ആദ്യ ഘട്ടമായി ആനത്തോട് ഡാം റിസർവോയറിൻ്റെ മധ്യഭാഗത്തായി…

Read More