ഭരണസമിതിയും പ്രതിപക്ഷവും പഞ്ചായത്ത് സെക്രട്ടറിക്കെതിരെ രംഗത്ത് കോന്നി: കോന്നി ഗ്രാമ പഞ്ചായത്തിന് കീഴിൽ വരുന്ന പാറമടകൾക്ക് ഗ്രാമപഞ്ചായത്ത് ഭരണ സമിതിയും പ്രതിപക്ഷ അംഗങ്ങളും അറിയാതെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്രമവിരുദ്ധമായി ലൈസൻസ് പുതുക്കി നൽകിയതിനെ തുടർന്ന് സെക്രട്ടറിയെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രജനി സംസ്ഥാന പഞ്ചായത്ത് വകുപ്പ് ഡയറക്ടർക്ക് കത്ത് നൽകി.പ്രതിപക്ഷ അംഗവും ഇതേ ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു . പഞ്ചായത്ത് അനുമതിയോടെ പ്രവർത്തിച്ച് വരുന്ന പാറമടകളിൽ പാരിസ്ഥിതികപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്.ഇതില്‍ വ്യാപക പരാതിയും ഉണ്ട് . എല്ലാ അനുബന്ധ രേഖകളുമായി വരുന്ന പാറമടകൾക്ക് വർഷാവർഷം ലൈസൻസ് കൊടുത്ത് പോരുന്ന രീതിയാണ് നിലവിലുള്ളത്. പാറമടകൾ കാരണം പരിസ്ഥിതി പ്രവർത്തകരുടേയും പൊതു ജനങ്ങളുടെയും പരാതികളും പഞ്ചായത്തിൽ ഇടയ്ക്ക് ലഭിക്കാറുണ്ട്. പാറമടകളോട് ചേർന്ന് ഒഴുകുന്ന ജലാശയങ്ങളിലെ മാലിന്യ പ്രശ്നങ്ങളും ചർച്ചയാകാറുണ്ട് 5.3.2020ൽ കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ…
Read More