കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള പ്രൈവറ്റ് സ്റ്റാന്‍ഡിലെ ഷോപ്പിംഗ് കോംപ്ലക് സ്സിലെ ശുചിമുറി പ്രവര്‍ത്തനക്ഷമമാക്കണം എന്ന് ആവശ്യം ഉന്നയിച്ചു ഈ കെട്ടിടത്തിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 8 വനിതകള്‍ ഒപ്പിട്ട് കോന്നി പഞ്ചായത്തില്‍ നല്കിയ നിവേദനം പരിഗണിക്കാന്‍ പഞ്ചായത്ത് തയാറാകണം എന്ന് ആവശ്യം ഉയര്‍ന്നു . സമീപത്തെ മറ്റൊരു സ്വകാര്യ കെട്ടിടത്തിലെ ശുചി മുറിയാണ് വനിതകള്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഉപയോഗിക്കുന്നത് .ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന വനിതകള്‍ക്ക് ഈ കെട്ടിടത്തിലെ ശുചി മുറി കാലപഴക്കം മൂലം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്നാണ് പരാതി . കോന്നി പഞ്ചായത്ത് സെക്രട്ടറിയ്ക്ക് 19/09/2019, 02/12/2021 ലും 8 വനിതകള്‍ പരാതി നല്‍കിയിരുന്നു . കോന്നി താലൂക്ക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് 30/11/2021 ലും പരാതി നല്കി എങ്കിലും ശുചി മുറി ഉപയോഗ…
Read More