കോന്നി പഞ്ചായത്തോഫീസ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം.കോന്നി പഞ്ചായത്തോഫീസ് പ്രതിപക്ഷ അംഗങ്ങൾ ഉപരോധിച്ചു കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തുന്ന കോന്നി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നിലപാടിനെതിരെ പ്രതിപക്ഷ ജന പ്രതിനിധികളുടെ പ്രതിഷേധം. പഞ്ചായത്തിലെ പ്രതിപക്ഷ ജനപ്രതിനിധികൾ പഞ്ചായത്തോഫീസ് ഉപരോധിച്ചു. സർക്കാർ നിർദ്ദേശത്തെതുടർന്ന് ഡോമിലിസറി കെയർ സെന്റർ ആരംഭിച്ചെങ്കിലും യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഇല്ല.കട്ടിലുകൾക്ക് പകരം ബെഞ്ചുകൾ കൂട്ടികെട്ടിയാണ് കിടക്കകൾ ഒരുക്കിയിരിക്കുന്നത്. ടോയ്ലറ്റ് സൗകര്യവും അപര്യാപ്തമാണ്. ആവശ്യത്തിന് സ്റ്റാഫിനെയും ഇവിടെ നിയോഗിച്ചിട്ടില്ല.മണ്ഡലത്തിൽ തന്നെ ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള പഞ്ചായത്തുകളിൽ ഒന്നായിട്ടും നാളിതുവരെ കമ്യൂണിറ്റി കിച്ചൻ ആരംഭിക്കുന്നതിന് പോലും ഭരണ സമതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. യാതൊരു നിർദേശങ്ങളും പാലിക്കാതെ ഡി. സി. സി ആരംഭിക്കാൻ അനുവദിക്കില്ല എന്ന നിലപാട് പ്രതിപക്ഷം എടുത്തതോടെ രാവിലെ നിശ്ചയിച്ച ഉദ്ഘാടനം…

Read More