കോന്നി നിയോജകമണ്ഡലത്തിലെ പട്ടയ പ്രശ്നങ്ങൾ: കളക്ടറേറ്റിൽ യോഗം ചേർന്നു

  konnivartha.com: കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യുടെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കളക്ടറേറ്റിൽ ചേർന്നു. മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗ തീരുമാനപ്രകാരമാണ് പത്തനംതിട്ടയിൽ യോഗം ചേർന്നത്. ചിറ്റാർ, സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലെ തത്വത്തിൽ വനാനുമതി ലഭ്യമായ ഭൂമിയിലെ തുടർനടപടികൾ വേഗം പൂർത്തീകരിക്കുന്നതിനും നിച്ഛയിച്ചു. ഒക്ടോബർ മാസം ആദ്യവാരം മുതൽ ചിറ്റാർ, സീതത്തോട്,അരുവാപ്പുലം വില്ലേജുകളിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നതിനു എം എൽ എ നിർദേശം നൽകി. ഡിജിറ്റൽ സർവേ ആരംഭിക്കുന്ന വില്ലേജുകളിൽ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനും നിർദേശം നൽകി. ഡിജിറ്റൽ സർവേ പൂർത്തീകരിച്ച കോന്നി താഴം, തണ്ണിത്തോട് വില്ലേജുകളിലെ നടപടികൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. റവന്യൂ ഉടമസ്ഥതയിലുള്ള ഭൂമിയിൽ…

Read More