കോന്നി നിയോജക മണ്ഡലത്തിലെ രണ്ട് റോഡ് പ്രവർത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിക്കും

  konnivartha.com : നിയോജകമണ്ഡലത്തിലെ ഏനാദിമംഗലം കലഞ്ഞൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കലഞ്ഞൂർ- കുടുത്ത-പൂതങ്കര ഇളമണ്ണൂർ- കിൻഫ്ര- ചായലോട് റോഡ് ഉദ്ഘാടനം, മലയാലപ്പുഴയിലെ വിവിധ പൊതുമരാമത്ത് റോഡുകൾ ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിൻ്റെ ഉദ്ഘാടനം എന്നിവ ഇന്ന് നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടം നിർവഹിക്കുന്നത്.അഡ്വ. ജനീഷ് കുമാർ എംഎൽഎ അധ്യക്ഷത വഹിക്കും. 2020- 21 ബജറ്റിൽ ഉൾപ്പെടുത്തിയാണ് കുടുത്ത- ജംഗ്ഷൻ- പൂതങ്കര- ഇളമണ്ണൂർ – കിൻഫ്ര -ചായലോട് റോഡ് 6 കോടി രൂപ ചിലവഴിച്ച് ആധുനികവത്കരിച്ചത്. അഞ്ച് കിലോമീറ്റർ ദൂരമുള്ള റോഡ് 5.5 മീറ്റർ വീതിയിൽ BM&BC സാങ്കേതികവിദ്യയിൽ നിർമ്മാണം പൂർത്തീകരിച്ചത്. റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഓടയും കലങ്കം റോഡിന്റെ വശങ്ങൾ സംരക്ഷിക്കുന്നതിനായി സംരക്ഷണഭിത്തി നിർമാണം ഐറിഷ് ഓട നിർമാണം, ട്രാഫിക് സുരക്ഷ പ്രവർത്തികൾ എന്നിവ പൂർത്തികരിച്ചിട്ടുണ്ട്. ഇതോടെ കായംകുളം…

Read More

കോന്നി നിയോജക മണ്ഡലത്തിലെ സ്‌കൂളുകളുടെ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനം നടത്തി

  കോന്നി നിയോജക മണ്ഡലത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന്റെ ഉദ്ഘാടനം അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഉദ്ഘാടന ചടങ്ങ് നടന്നത്. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഹൈടെക് ക്ലാസ് റൂമുകളും, പ്രൈമറി വിഭാഗത്തില്‍ ഹൈടെക് ലാബുമാണ് സ്ഥാപിച്ചത്. സംസ്ഥാനമൊട്ടാകെ സ്‌കൂളുകള്‍ ഡിജിറ്റലായതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കോന്നി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളും ഇതോടെ ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി, ബ്ലോക്ക് പഞ്ചായത്തംഗം ലീലാ രാജന്‍, ആനി സാബു, ഗീത, എം.കെ.നരേന്ദ്രനാഥ്, ശശികല.ബി.നായര്‍,…

Read More

കോന്നി നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്ക് ആദരം

കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് ആദരം ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ കോന്നിയില്‍ സ്ഥാപനം ആരംഭിക്കുമെന്നും എംഎല്‍എ പറഞ്ഞു കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി നിയോജക മണ്ഡലത്തിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയ വിദ്യാര്‍ഥികള്‍ക്ക് അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ആദരം. വിജയികളെ ഓണ്‍ലൈനിലൂടെയാണ് എംഎല്‍എ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തത്. പ്ലസ് ടു പരീക്ഷയില്‍ 1200 മാര്‍ക്കും നേടിയ മൂന്ന് വിദ്യാര്‍ഥികളടക്കം എല്ലാ വിജയികളും, രക്ഷിതാക്കളും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. ഗൂഗിള്‍ മീറ്റ് വഴി ഓണ്‍ലൈനായി നടത്തിയ ആദരിക്കല്‍ ചടങ്ങ് ഗ്രാന്‍ഡ്മാസ്റ്റര്‍ ജി.എസ്.പ്രദീപ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ഉന്നത നേട്ടങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമാക്കുന്ന നിലയില്‍ പ്രോല്‍സാഹനം…

Read More