എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി; പരീക്ഷകള്‍ നടക്കുക ഏപ്രില്‍ എട്ടുമുതല്‍

ബുധനാഴ്ച തുടങ്ങാനിരുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ എട്ട് മുതല്‍ 30 വരെയാണ് പുതുക്കിയ ടൈംടേബിള്‍

പരീക്ഷ മാറ്റണമെന്ന സര്‍ക്കാര്‍ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു . അധ്യാപകർക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാൽ പരീക്ഷ ഏപ്രിൽ മാസത്തിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം

എസ്എസ്എൽസി, പ്ലസ് ടു ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. എട്ടാം തിയതിയാണ് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുന്നത്. ഒന്നാം ഭാഷ (പാർട്ട് 1) ആണ് ആദ്യ വിഷയം. 29ന് പരീക്ഷ അവസാനിക്കും. എട്ടാം തിയതിയാണ് പ്ലസ് ടു പരീക്ഷകളും ആരംഭിക്കുന്നത്. 30ന് അവസാനിക്കും.

Related posts