konnivartha.com : ഗുണമേന്മയുള്ള മത്സ്യം എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മത്സ്യ ബന്ധന, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിനകര്‍മ പരിപാടിയുടെ ഭാഗമായി കോന്നി നാരായണപുരത്ത് ആരംഭിച്ച മത്സ്യ ഫെഡ് ഫിഷ്മാര്‍ട്ടിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മത്സ്യ ഗുണഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ള മത്സ്യം ന്യായമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഫിഷ്മാര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാ നിയോജകമണ്ഡലങ്ങളിലും എയര്‍ കണ്ടിഷന്‍ സംവിധാനത്തോട് കൂടിയ മത്സ്യ ഫെഡിന്റെ ഫിഷ് മാര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കും. മത്സ്യ തൊഴിലാളികളില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന മത്സ്യം ഗുണമേന്മ നഷ്ടപ്പെടാതെ ഉപഭോക്താകള്‍ക്ക് എത്തിക്കുന്നതിനുവേണ്ടി അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച് വൃത്തിയാക്കി ഫിഷ് മാര്‍ട്ട് വഴി വിതരണം ചെയ്യും. പത്തനംതിട്ട ജില്ലയില്‍ കോന്നി, പന്തളം, തിരുവല്ല എന്നിവിടങ്ങളില്‍ പുതിയ ഫിഷ് മാര്‍ട്ടുകള്‍ ആരംഭിക്കുന്നത്.…
Read Moreടാഗ്: കോന്നി നാരായണപുരം ചന്തയില്‍ മല്‍സ്യ മാലിന്യ വെള്ളം നിറഞ്ഞു കൂത്താടിയും കൊതുകും പെരുകി : ആരോഗ്യവകുപ്പ് ഇടപെടുക
കോന്നി നാരായണപുരം ചന്തയില്‍ എത്തുക ” ശങ്ക തീർക്കാം “
കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി ബ്ലോക്ക് പഞ്ചായത്ത് മാലിന്യ നിർമ്മാർജ്ജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ചതിന് ലഭിച്ച നിർമ്മൽ പുരസ്കാരതുകയായ 20 ലക്ഷം രൂപയും യും കോന്നി ഗ്രാമപഞ്ചായത്ത് വിഹിതമായ 2.50 ലക്ഷം രൂപയും വകയിരുത്തി നാരായണപുരം ചന്തയിൽ സ്ഥാപിച്ച നാരായണപുരം സാനിറ്ററി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. ശുചിത്വ മിഷന്റെ തുകയായി വകയിരുത്തി 2016 -17 നിർമ്മാണം ആരംഭിക്കുകയും ചില സാങ്കേതിക കാരണങ്ങളാൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് താമസം നേരിട്ടെങ്കിലും 2019 20 പൂർണ്ണ സജ്ജമാക്കിയാണ് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കുന്നത് പല തവണ ലേലം നടത്തിയെങ്കിലും ഏറ്റെടുക്കാൻ കരാറുകാർ എത്താതിരുന്നതിനെ തുടർന്ന് കോന്നി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കുടുംബശ്രീ സംരംഭകരായ ഹരിതകർമ്മസേനയെ സാനിട്ടറി കോംപ്ലക്സ് പരിപാലന ചുമതല ഏൽപ്പിച്ചു കൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഇപ്പോൾ സാനിട്ടറി കോംപ്ലക്സ് തുറന്നു നൽകുന്നത്.…
Read Moreകോന്നി നാരായണപുരം ചന്തയില്‍ മല്‍സ്യ മാലിന്യ വെള്ളം നിറഞ്ഞു കൂത്താടിയും കൊതുകും പെരുകി : ആരോഗ്യവകുപ്പ് ഇടപെടുക
കോന്നി കോന്നി നാരായണപുരം ചന്തയില്‍ മല്‍സ്യ സ്റ്റാളിനുള്ളില്‍ നിന്നും ഒഴുകിവരുന്ന മലിന ജലം ഒഴുകിപ്പോകുവാന്‍ ഇടമില്ല . മാലിന്യം നിറഞ്ഞു കവിഞ്ഞതിനാല്‍ ദുര്‍ഗന്ധം രൂക്ഷമായി . മലിന ജലം കെട്ടിക്കിടന്ന് കൂത്താടിയും കൊതുകും പെരുകിയിട്ടും കോന്നി പഞ്ചായത്തില്‍ പരാതി എത്തിയിട്ടും നടപടി ഇല്ല . പരിസര മലിനീകരണം ഉണ്ടായിട്ടും ആരോഗ്യവകുപ്പ് മേല്‍നടപടികള്‍ സ്വീകരിച്ചില്ല . കോന്നി എം എല്‍ എ ജനീഷ് കുമാര്‍ ഇന്ന് ചന്ത സന്ദര്‍ശിട്ടും മാലിന്യ ജലം സംബന്ധിച്ചു നടപടികള്‍ സ്വീകരിച്ചില്ല എന്നു പരാതി ഉയര്‍ന്നു . ആരോഗ്യ വകുപ്പ് ഉടന്‍ തന്നെ ചന്തയില്‍ എത്തി മല്‍സ്യ ജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളില്‍ ശുചീകരണം നടത്തണം എന്നു ചന്തയിലെ വ്യാപാരികള്‍ ആവശ്യപ്പെട്ടു
Read More