ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക ലക്ഷ്യം: മന്ത്രി പി.രാജീവ് konnivartha.com : ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കുക എന്ന കാഴ്ചപ്പാട് പ്രാവര്‍ത്തികമാക്കുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി കോന്നി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കരുതലും കൈത്താങ്ങും കോന്നി താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓരോ പരാതികളും സമയബന്ധിതമായി ഉദ്യോഗസ്ഥര്‍ പരിഹരിക്കണം. പരാതി തീര്‍പ്പാക്കാതിരിക്കാന്‍ നിയമത്തിലും ചട്ടത്തിലും എന്തൊക്കെ പഴുതുകളുണ്ടെന്ന് പരതാതെ ജനങ്ങളുടെ പരാതികള്‍ തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി ഫയല്‍ തീര്‍പ്പാക്കിയാല്‍ അദാലത്തിന്റെ ആവശ്യമില്ല.ഏപ്രില്‍ ഒന്ന് മുതല്‍ 15 വരെയായിരുന്നു പരാതികള്‍ അദാലത്തില്‍ സ്വീകരിച്ചിരുന്നത്. അദാലത്തിന് തുടര്‍ച്ച ഉണ്ടാവും. ജില്ലയിലെ അദാലത്തുകള്‍ പൂര്‍ണമായി 15 ദിവസത്തിനു ശേഷം…
Read Moreടാഗ്: കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു
കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു
കരുതലും- കൈത്താങ്ങും 2023 konnivartha.com : കോന്നി താലൂക്ക് തല അദാലത്ത് സംഘാടക സമിതി യോഗം ചേർന്നു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. 2023 മെയ് 11 വ്യാഴാഴ്ച രാവിലെ 10 മുതൽ കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ അദാലത്ത് നടക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ എന്നിവർ അദാലത്തിൽ പങ്കെടുക്കും. അന്നേ ദിവസം അദാലത്തിൽ മന്ത്രിമാർക്ക് നേരിട്ട് അപേക്ഷ നൽകാൻ സാധിക്കും. കോന്നി താലൂക്ക് തല അദാലത്ത് സംഘാടകസമിതി ചെയർമാനായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എയും, ഡെപ്യുട്ടി കളക്ടർ ജേക്കബ് ജോർജ് കൺവീനറായും കോന്നി തഹസിൽദാർ മഞ്ജുഷ ജോയിന്റ് കൺവീനറായും…
Read More