കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധി; നടപടിക്ക് കളക്ടർ റിപ്പോര്‍ട്ട് നല്‍കി

konnivartha.com : കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയിൽ അന്വേഷണ വിധേയമായ നടപടിക്ക് കളക്ടർ ശുപാർശ ചെയ്തു . ജീവനക്കാർ കൂട്ട അവധിയെടുത്തത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ഇത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.   ജനകീയ അഭിപ്രായം കൂടി കണക്കില്‍ എടുത്തു ചില ജീവനകാര്‍ക്ക് എതിരെ സര്‍വീസ് ചട്ട ലംഘനത്തിന് നടപടി ഉണ്ടാകും . ഇത്തരം ജീവനക്കാരെ താല്‍കാലികമായി സസ്പെന്‍റ് ചെയ്യുന്നത് അടക്കമുള്ള നടപടി ഉണ്ടാകും .ചിലര്‍ക്ക് സ്ഥലം മാറ്റവും പ്രതീക്ഷിക്കുന്നു . സര്‍വീസ് സംഘടനകള്‍ ഈ വിഷയത്തില്‍ തങ്ങളുടെ ഭാഗം പറഞ്ഞു കഴിഞ്ഞു . ഇലയ്ക്കും മുള്ളിനും കേടില്ലാത്ത നിലയിലാകും നടപടി . ചിലരെ എങ്കിലും സസ്പെന്‍റ് ചെയ്തില്ല എങ്കില്‍ ജനങ്ങള്‍ക്ക്‌ ഇടയില്‍ ഉള്ള നിലവിലെ അമര്‍ഷം കുറയ്ക്കാന്‍ കഴിയില്ല .   ഇന്ന് യുവമോര്‍ച്ച താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച്…

Read More