ചെങ്കളം ക്വാറി ഇന്‍ഡസ്ട്രീസ്സ് ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണം :യുഡിഎഫ്

  konnivartha.com: കോന്നി ചെങ്കളം പാറമടയിൽ നടന്ന ദാരുണ സംഭത്തിന്‍റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ കളകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞ് മാറുവാൻ കഴിയില്ലെന്ന് കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ പറഞ്ഞു. നാട്ടുകാരുടെ നിരന്തരമായ പരാതിയുണ്ടായിട്ടും അന്വേഷിക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്നും പാറമട ഉടമയ്ക്കെതിരെ നരഹത്യയ്ക്ക് കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി മിനി സിവിൽ സ്റ്റേഷന് മുമ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് മണ്ഡലം ചെയർമാൻ അബ്ദുൾ മുത്തലിഫ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ് കുമാർ, ഡിസിസി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി,…

Read More