കോന്നി – ചന്ദനപ്പള്ളി പാത: അശാസ്ത്രീയ നിർമ്മാണം മഴയത്ത് വെള്ളം ഒഴുകുന്നത് റോഡിലൂടെ

      Konnivartha. Com : നിർമ്മാണം തുടങ്ങിയനാൾ മുതൽ കരാറുകാരന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് മാത്രം നിർമ്മാണം നടന്നു വരുന്ന കോന്നി – ചന്ദനപ്പള്ളി റോഡിലെ അശാസ്ത്രീയ നിർമ്മാണ രീതികളിൽ ജനങ്ങൾ ആശങ്കയിൽ. ഓടകൾ വേണ്ടയിടത്ത് ഓടകളും , കലുങ്ക് എന്നിവ നിർമ്മിക്കാതെ അപകട സാധ്യത ഉയർത്തുന്ന തരത്തിൽ റോഡ് ഉയർത്തിയും നടത്തുന്ന നിർമ്മാണം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. റോഡിന്റെ കോന്നി മുതൽ പൂങ്കാവ് – വള്ളിക്കോട് വരെയുള്ള ഭാഗങ്ങളിൽ ഇത്തരം ദുരന്തങ്ങൾ പ്രകടമാണ്. പൊതുമരാമത്ത് വകുപ്പിലെ ഒരു ഉദ്യോഗസ്ഥർ പോലും ഇവിടെ നടക്കുന്ന നിർമ്മാണം വിലയിരുത്താനോ നിർദ്ദേശങ്ങൾ നൽകാനോ എത്താറില്ല. കരാറുകാരൻ നിയോഗിച്ചിട്ടുള്ള അന്യസംസ്ഥാന തൊഴിലാളിയാണ് മേൽനോട്ടം. ഉയർന്ന റോഡിന്റെ ഇരു വശങ്ങളിലും വളരെ താഴ്ത്തിയാണ് ഓടകൾ നിർമ്മിച്ചിരിക്കുന്നത്. തെണ്ട്ക്കാവ് വളവ്, ഇളകൊള്ളൂർപ്പാലത്തിനും മരങ്ങാട് ജംഗ്ഷനും മധ്യേയുള്ള വളവ് , സിവിൽ സ്റ്റേഷൻ ഭാഗങ്ങൾ…

Read More