കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ മാർത്തോമാ യുവജന സഖ്യം കോന്നി സെന്ററിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷം നടന്നു.കോന്നി സെന്റർ മാർത്തോമാ യുവജനസഖ്യം പ്രസിഡന്റ് റവ . രാജീവ് ഡാനിയേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോന്നിഎം എല്‍ എ അഡ്വ .കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. റവ . ഫിലിപ്പ് സൈമൺ,റവ. എൽവിൻ ചെറിയാൻ എബ്രഹാം,റവ. ജോമോൻ. ജെ എന്നിവർ പ്രസംഗിച്ചു. അരുവാപ്പുലം താബോർ മാർത്തോമാ ഗായകസംഘം ക്രിസ്തുമസ് ഗാനങ്ങൾ ആലപിച്ചു . മുതുപേഴുങ്കൽ മാർത്തോമാ യുവജനസഖ്യം ഡാൻസ് അവതരിപ്പിച്ചു . ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ അജീഷ് സ്വാഗതവും കോന്നി സെന്റർ യുവജന സഖ്യം സെക്രട്ടറി സ്റ്റെലിൻ.എം . ഷാജി നന്ദിയും രേഖപ്പെടുത്തി.

Read More

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ സ്നേഹ പ്രയാണ സംഗമം നടന്നു

  konnivartha.com: കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ ദേശീയ അദ്ധ്യാപക ദിനാചരണവും സ്നേഹ പ്രയാണ സംഗമവും നടത്തി.കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപിക  കെ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു.ദേവലോകംഡയറക്ടർ അജീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായകെ ആര്‍ രാജലക്ഷ്മി,ആർ. കൈലാസ് എന്നിവരെ ആദരിച്ചു.സലിൽ വയലാത്തല, സൂസൻ തോമസ്, മറിയാമ്മ തോമസ്, കൊച്ചുമോൾ ബായി , അനു എന്നിവർ സംസാരിച്ചു.

Read More