konnivartha.com; കോന്നി കേന്ദ്രീയ വിദ്യാലയത്തിനു സമീപം കാട്ടുപോത്തിനെ ചത്ത നിലയില്‍ കണ്ടെത്തി . ഈ ഭാഗങ്ങളില്‍ കാട്ടുപോത്തുകളുടെ വിഹാര കേന്ദ്രമാണ് . കോന്നി മെഡിക്കല്‍ കോളേജ് ഭാഗങ്ങളില്‍ കാട്ടുപോത്തുകള്‍ എത്താറുണ്ട് . കഴിഞ്ഞ ഏതാനും ദിവസമായി കാട്ടുപോത്തുകള്‍ കേന്ദ്രീയ വിദ്യാലയത്തിനു സമീപം ഉണ്ട് . അതില്‍ ഒരെണ്ണം ആണ് ചത്തത്
Read Moreടാഗ്: കോന്നി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച ഭൂമിയുടെ രേഖകള്‍ കൈമാറി
കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും
konnivartha.com: 29 കോടി തുകയിൽ എട്ട് ഏക്കറിൽ നിര്‍മ്മാണം പൂര്‍ത്തിയായ കോന്നി കേന്ദ്രീയ വിദ്യാലയത്തിന്റെ ഉദ്ഘാടനം ഇന്ന് 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിര്‍വ്വഹിക്കും എന്ന് എം പി അറിയിച്ചു . ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലായി രണ്ട് ഡിവിഷനുകളിൽ ആയിരത്തിൽ അധികം കുട്ടികൾക്ക് പഠിക്കാൻ സൗകര്യം ഉള്ള 4500 ൽ അധികം ചതുരശ്ര മീറ്ററിൽ 24 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും കെട്ടിടത്തിനു ഉണ്ട് . ജീവനക്കാർക്കായി 17 ക്വാട്ടേഴ്സ് , ഉന്നതനിലവാരത്തിലുള്ള മൾട്ടിപർപ്പസ് ഇൻഡോർ ഹാൾ, ഓഡിറ്റോറിയo, ബാസ്കറ്റ് ബോൾ കോർട്ട്, ഫുഡ്ബോൾ കോർട്ട് എന്നിവയും ഇവിടെ പൂർത്തിയായിരിക്കുന്നു.
Read Moreകോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിടത്തില്‍ ഉടൻ ക്ലാസുകള്‍ ആരംഭിക്കും : ആന്റോ ആന്റണി എം പി
konnivartha.com : നിർമ്മാണം പൂർത്തീകരിച്ച കേന്ദ്രീയ വിദ്യാലയത്തിലെ പുതിയ കെട്ടിടത്തിൽ ഉടൻ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആന്റോ ആന്റണി എം പി പറഞ്ഞു.കോന്നി പെരിഞൊട്ടക്കലിൽ നിർമ്മാണം പൂർത്തിയാക്കിയ കേന്ദ്രീയ വിദ്യാലയം കെട്ടിടം നിർമാണം വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ തന്നെ പൂർണ്ണമായി നിർമ്മാണം പൂർത്തീകരിച്ച ആദ്യത്തെ കെട്ടിടമാണ് കോന്നിയിലേത് എന്നും അദ്ദേഹം കൂട്ടി ചേർത്തു. കോന്നി ഗ്രാമ പഞ്ചായത്തിലെ പെരിഞൊട്ടക്കലിൽ ആണ് കെട്ടിടം നിർമ്മിക്കുന്നത്. കെട്ടിടത്തിന്റെ തേപ്പ് കഴിഞ്ഞ് വെള്ള പൂശുന്ന ജോലികളും തീർന്നു.ജനലുകളും ജനൽ കതകുകളും സ്ഥാപിച്ചു.ചുറ്റുമതിൽ നിർമ്മാണവും വയറിങ് ജോലികളും പൂർത്തിയായി .29 കോടി രൂപ ചിലവിൽ 8 ഏക്കർ സ്ഥലത്താണ് കെട്ടിടം ഉയരുന്നത്.കേന്ദ്രീയ വിദ്യാലയത്തിലെ എ കാറ്റഗറിയിൽ ഉള്ള വിദ്യാലയം ആണ് കോന്നിയിൽ ഉയരുന്നത്.4500 സ്ക്വയർ മീറ്റർ വിസ്തീർണ്ണം വരുന്ന കെട്ടിടത്തിൽ 960 വിദ്യാർത്ഥികൾക്കുള്ള പഠനം സാധ്യമാകും.24 ക്ലാസ്സ് മുറികൾ, മുന്നൂറ്…
Read Moreകോന്നി കേന്ദ്രീയ വിദ്യാലയ കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു
കോന്നി വാര്‍ത്ത : കോന്നിഗ്രാമപഞ്ചായത്ത് വാർഡ് ഒന്‍പതില്‍ പെരിഞ്ഞൊട്ടയ്ക്കൽ കേന്ദ്രീകരിച്ച് എട്ട് ഏക്കറിൽ ഒരുങ്ങുന്ന കേരളത്തിലെ ഏറ്റവും വലിയ കേന്ദ്രീയ വിദ്യാലയത്തിന്റെ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുന്നു. ചുറ്റുമതിൽ, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ നിർമ്മാണമാണ് ആദ്യ ഘട്ടത്തിൽ പുരോഗമിക്കുന്നത്. കൂടാതെ വിദ്യാലയത്തിന്റെയും കളിസ്ഥലത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങളും നടന്നു വരുന്നു.ആന്റോആന്റണി എം പി നിർമ്മാണ പുരോഗതി വിലയിരുത്തി നിർദ്ദേശങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി.എം , വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്ലാവിളയില്‍ തുടങ്ങിയവർ പങ്കെടുത്തു.
Read Moreഅംഗീകാരം … ആശംസകള്‍
കോന്നി : കോന്നി കേന്ദ്രീയ വിദ്യാലയം നടത്തിയ cca മല്‍സരത്തില്‍ വിജയിച്ച മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി എസ്സ് .ഗൗരിനന്ദ. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പില്‍ ജോലി ചെയ്യുന്ന കോന്നി ഇളകൊള്ളൂർ ശ്രീ നന്ദനത്തില്‍ സി വി ഷിനുവിന്റെ മകളാണ് .അമ്മ ശ്രീദേവി എസ്സ് നായര്‍. കളരിപ്പയറ്റ്, ഡാൻസ് എന്നിവയില്‍ ഗൗരിനന്ദ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട് . അഭിനന്ദനങ്ങള്‍
Read Moreകോന്നി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച ഭൂമിയുടെ രേഖകള്‍ കൈമാറി
കോന്നിയില്‍ തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയത്തിന് റെവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയുടെ രേഖകള്‍ കേന്ദ്രീയ വിദ്യാലയം അധികാരികള്‍ ഏറ്റു വാങ്ങി.കോന്നി താലൂക്ക് തഹസീല്‍ദാര്‍ ടി .ജി ഗോപകുമാറില്‍ നിന്നും അടൂര്‍ കേന്ദ്രീയ വിദ്യാലയം പ്രിന്‍സിപ്പല്‍ എന്‍ സുരേഷ് ബാബു രേഖകള്‍ ഏറ്റു വാങ്ങി. കോന്നിയില്‍ തുടങ്ങുന്ന കേന്ദ്രീയ വിദ്യാലയത്തിന് വേണ്ടിയുള്ള എട്ട് ഏക്കര്‍ സ്ഥലത്തിന്റെ രേഖകള്‍ ആണ് കൈമാറിയത് .റെവന്യൂ വകുപ്പിന്റെ കയ്യില്‍ ഉള്ള കോന്നി ഐരവാന് വില്ലേജില്‍ നെടുമ്പാറയില്‍ കോന്നി മെഡിക്കല്‍കോളേജിനോട് ചേര്‍ന്നുള്ള എട്ട് ഏക്കര്‍ സ്ഥലമാണ് കോന്നി കേന്ദ്രീയ വിദ്യാലയത്തിനു വേണ്ടി വിട്ടു നല്‍കിയത് .സ്കൂളിന് അടിസ്ഥാന വികസനത്തിന് ഉള്ള മുഴുവന്‍ ഭൂമിയും ഇതോടെ കൈമാറി .ഭൂമി കൈമാറി കിട്ടിയതോടെ ഇവിടെ ആധുനിക കെട്ടിടം നിര്‍മിക്കുവാന്‍ ഉള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും .അടുത്ത അധ്യായന വര്‍ഷം തന്നെ സ്കൂള്‍ പ്രവര്‍ത്തിച്ചു തുടങ്ങും .താല്കാലികമായി വാടക കെട്ടിടത്തില്‍…
Read More