പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് കോന്നി കല്ലേലി കാവില്‍ മഹോത്സവത്തിന് തുടക്കം പത്തനംതിട്ട : പൊന്നായിരത്തൊന്ന് കതിരിനെ സാക്ഷി വെച്ച് വിഷുക്കണി ദർശനത്തോടെ പത്തു ദിന മഹോത്സവത്തിന് പത്തനംതിട്ട കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ഭദ്രദീപം തെളിയിച്ചു .ആർപ്പുവിളി ഉയര്‍ന്നു . 999 മലക്കൊടിയ്ക്ക് മുന്നിൽ താംബൂലം വെച്ചു ,മലയ്ക്ക് 101 കരിക്ക് പടേനി,മഞ്ഞൾപ്പറ,നാണയപ്പറ,നെൽപ്പറ അടയ്ക്കാപ്പറ,അവിൽപ്പറ,മലർപ്പറ,കുരുമുളക് പറ,അൻപൊലി,നാളികേരപ്പറ,അരിപ്പറ എന്നിവ സമർപ്പണം ചെയ്തു . മല ഉണർത്തൽ, കാവ് ഉണർത്തൽ,കാവ് ആചാര അനുഷ്ടാനം, താംബൂല സമർപ്പണം,മലയ്ക്ക് കരിക്ക് പടേനി എന്നിവയും നടന്നു . ഊരാളി മല വിളിച്ചു ചൊല്ലി കരിക്ക് ഉടച്ചു . ഏപ്രിൽ 14 ന് രാവിലെ ഒന്നാം മഹോത്സവത്തിന് സാമൂഹിക സാംസ്കാരിക സമുദായ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ ചേർന്ന് ഭദ്രദീപം തെളിയിച്ചു .മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ആർ കെ പ്രദീപ്,…
Read More