കോന്നി ആനകൂട്ടിലെ കണ്ണന്‍റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും
വളരും വലുതാകും

കോന്നി ആനകൂട്ടിലെ കണ്ണന്‍റെ പാല് കുടി ഇങ്ങനെ ആണ്: ഒരു നാൾ ഞാനും
വളരും വലുതാകും കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി  ” കണ്ണൻ” ഹാപ്പിയാണ്. വനപാലകരുടെ സംക്ഷണയിലാണ് അവൻ. ദിവസവും രാവിലെ കുളി അതു കഴിഞ് ഒലി വോയിൽ തേച്ച് കുണുങ്ങി കുണുങ്ങി ഒരു നടപ്പ് അത് കണ്ടാൽ ആരും ഒന്നു നോക്കി പോവും. അത്രയ്ക്കു സുന്ദരനാണ് കൊച്ചു കോയിക്കൽ ” കണ്ണൻ” എന്ന കുട്ടിയാന. അമ്മയാന അടുത്തില്ലങ്കിലും അവൻ വനപാലകരുടെ സംരക്ഷണയിൽ സദാ സമയം ഹാപ്പിയാണ്. കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലെ പ്രത്യേക കൂട്ടില്‍ നിന്നും കോന്നി ആനകൂട്ടിലേക്ക് ഇവന്‍ എത്തിയിട്ട് കുറച്ചു ദിവസമായി .   ദിവസവും രണ്ടര മണിക്കൂർ ഇടവിട്ട് പാലും മറ്റ് പോഷകാഹാരങ്ങളും നൽകുന്നുണ്ട്. ലാക്ടോജൻ 150 ഗ്രാം, കോക്കനട്ട് പൗഡർ 100 ഗ്രാം, ഗ്ലൂക്കോസ് 150 ഗ്രാം, പ്രോട്ടിൻ…

Read More