കോന്നി അരുവാപ്പുലത്ത് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി :കൃഷി നശിപ്പിച്ചു :സമീപ വനത്തില്‍ ഒറ്റയാന് നിലയുറപ്പിച്ചു കോന്നി അരുവാപ്പുലം കല്ലേലി അക്കരക്കാലാപ്പടിക്കും സിഎസ്ഐ പള്ളിക്കും മധ്യേയുള്ള ഭാഗത്ത് കാട്ടാനയിറങ്ങി. വനത്തിൽ നിന്ന് അച്ചൻകോവിലാര്‍ കടന്നു വന്ന കാട്ടാന ജന വാസ മേഖലയില്‍ എത്തുകയും കൃഷി നശിപ്പിക്കയും ചെയ്തു .സമീപത്തെ കൊക്കോ കൃഷിയിടത്തിലും എത്തി .കോന്നി വനം ഡിവിഷന്റെ ഭാഗമായ നടുവത്ത് മൂഴി സൌത്ത് കുമരം പേരൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയില്‍ ഉള്ള ഉതിന് കടവിലാണ് ആന എത്തിയത് .മറു കര വനമാണ് .കല്ലേലി അരുവാപ്പുലം മേഖല ജനവാസ കേന്ദ്രമാണ് . അച്ചൻകോവിലാർ കടന്നാണ് ആനയെത്തിയത്. കരിങ്കോളിക്കൽ കെ.വി. വർഗീസിന്റെ പുരയിടത്തിൽ കയറി വാഴ ഉൾപ്പെടെ കൃഷി നശിപ്പിച്ചു .രണ്ടു മണിക്കൂര്‍ നേരം ആന ഇവിടെ തങ്ങി .ഇതിനു ശേഷം സമീപത്തെ വനത്തില്‍ കയറി . കഴിഞ്ഞ രാത്രി 10നു…
Read More