konnivartha.com: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ നെല്ലിമൂട്ടിൽ ഫിനാൻസ് പൂട്ടി . ഉടമ പ്രമോദ് ആറു മാസം മുന്നേ നാട് വിട്ടു . എട്ടു കോടിയോളം രൂപ നിക്ഷേപകർക്ക് ഇയാള്‍ നൽകാനുണ്ടെന്നാണ് പ്രാഥമിക വിവരം . ആമച്ചൽ ഭാഗത്തും ഇയാൾ ബാങ്ക് നടത്തിയിരുന്നു. ഈ ബാങ്കിലെ നിക്ഷേപകർക്കും പണം നഷ്ടമായി.പരാതിയെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ആണ് സ്ഥാപനം പൂട്ടിയത്.പണം നഷ്ടപ്പെട്ട നിക്ഷേപകർ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകി. രേഖകൾ കണ്ടെടുത്ത ശേഷമാണ് സ്ഥാപനം പോലീസ് പൂട്ടിയത്. ആമച്ചലിലെ സ്ഥാപനവും പോലീസ് നേരത്തെ പൂട്ടിയിരുന്നു. സമീപകാലത്തായി നിരവധി ഫിനാന്‍സ് സ്ഥാപനങ്ങള്‍ ആണ് കോടികളുടെ നിക്ഷേപം കവര്‍ന്നത് . കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സില്‍ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളിലെ നിക്ഷേപം ഉടമകള്‍ തന്നെ കൊള്ളയടിച്ചു മുങ്ങുന്ന രീതി ആണ് കാണുന്നത് . കോടികളുടെ…
Read More