കേരളപ്പിറവി ദിനത്തിൽ പിറന്ന പത്തനംതിട്ട ജില്ല ഇന്ന് കേരളപ്പിറവി:2025 നവംബർ 1, ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന കേരളത്തിന്റെ 69 ാം ജന്മദിനം. ഈ ദിവസം കേരളപ്പിറവി എന്നാണ് അറിയപ്പെടുന്നത്. മലബാർ, കൊച്ചി, തിരുവതാംകൂർ എന്ന് മൂന്നായി കിടന്നിരുന്ന നാട്ടുരാജ്യങ്ങൾ ഒരുമിച്ച് രൂപംകൊണ്ടതാണ് കേരളം. 1956 നവംബർ ഒന്നിനാണ് കേരളം എന്ന സംസ്ഥാനം രൂപം പ്രാപിച്ചത്. ഇന്ന് കേരളത്തിന് 14 ജില്ലകൾ, 20 ലോകസഭാ മണ്ഡലങ്ങൾ 140 നിയമസഭാ മണ്ഡലങ്ങൾ എന്നിവ ഉണ്ട്. എന്നാൽ 1956 നു മുന്നേ തന്നെ ഐക്യകേരളം എന്ന ആശയം ഇവിടെ ഉണ്ടായിരുന്നു.1956 നു മുൻപ്, മലയാള ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ മൂന്ന് വ്യത്യസ്ത വിഭാഗങ്ങളായി താരം തിരിച്ചിരുന്നു. തെക്ക്, മധ്യ പ്രദേശങ്ങളിൽ തിരുവിതാംകൂർ, കൊച്ചി എന്നും വടക്കുള്ള മദ്രാസ് പ്രസിഡൻസിയുടെ ഭാഗത്തിനെ മലബാർ എന്നും തിരിച്ചു.1947 ൽ ഇന്ത്യ…
Read Moreടാഗ്: കേരളപ്പിറവി ആശംസകള്‍
കേരളപ്പിറവി ആശംസകള്‍
അറുപത്തിയേഴാം കേരളപ്പിറവി ദിനമാണ് മലയാളികള്‍ ആഘോഷിക്കുന്നത് . അതായത് ഐക്യ കേരളം രൂപം കൊണ്ടിട്ട് അറുപത്തിയേഴ് വർഷങ്ങള്‍ പിന്നിടുന്നു. സർക്കാർ തലത്തിലും അല്ലാതെയുമായി വിപുലമായ രീതിയില്‍ ഇത്തവണയും കേരളപ്പിറവി ആഘോഷിക്കുന്നു. സർക്കാർ നടത്തുന്ന കേരളീയം പരിപാടിയാണ് ഇത്തവണത്തെ മുഖ്യ ആകർഷണീയത. 1956 ലെ സംസ്ഥാന പുനഃസഘടന നിയമപ്രകാരം, തിരുവിതാംകൂർ-കൊച്ചിയിലെ മലയാളം സംസാരിക്കുന്ന പ്രദേശങ്ങളും ലക്ഷദ്വീപ് ഒഴികേയുള്ള മദ്രാസ് സംസ്ഥാനത്തെ മലബാർ ജില്ലയും തെക്കൻ കാനറ ജില്ലയിലെ കാസർഗോഡ് താലൂക്കും ലയിപ്പിച്ചാണ് കേരളമെന്ന സംസ്ഥാനം രൂപീകരിക്കുന്നത്. കാസർഗോഡ് കേരളത്തിന്റെ ഭാഗമായപ്പോള്‍ കന്യാകുമാരി ഉള്‍പ്പടെ തിരുവിതാംകൂറിന്റെ ഭാഗമായ ചില മേഖലകള്‍ തമിഴ്നാട്ടിലേക്ക് പോയെന്നതും ശ്രദ്ധേയമാണ്. എല്ലാവർക്കും കേരളപ്പിറവി ആശംസകൾ
Read More